topnews

അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല

അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല. ഒരാഴ്ചയായി കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ആരുമെത്തിയില്ലെങ്കിൽ അനാഥമായി പ്രഖ്യാപിക്കും. കുഞ്ഞിന്റെ അമ്മ അശ്വതി ജയിലിലാണ്. അച്ഛൻ എവിടെ എന്നറിയില്ല. ബന്ധുക്കളോ മറ്റ് വേണ്ടപ്പെട്ടവരോ എത്തിയില്ലെങ്കിൽ കുഞ്ഞിനെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

ഈ മാസം മൂന്നിനാണ് അമ്മ അശ്വതിയുടെ കാമുകൻ ഷാനിഫ് അതി ക്രൂരമായി ചോര കുഞ്ഞിനെ കൊലപ്പെടുത്തിയത്. കാൽമുട്ട് കൊണ്ട് കുഞ്ഞിന്റെ തലയിൽ ഇടിപ്പിച്ചു, കുഞ്ഞ് മരിച്ചെന്ന് ഉറപ്പ് വരുത്താൻ ശരീരത്തിൽ കടിച്ചുനോക്കുകയും ചെയ്തു. അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞ് ഷാനിഫുമായുള്ള ബന്ധത്തിൽ ബാധ്യതയാകുമെന്ന് കരുതിയാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. അതി ക്രൂരമായ മർദ്ദനമേറ്റ കുഞ്ഞ് അബോധാവസ്ഥയിലായതിന് പിന്നാലെ ജനറൽ ആശുപത്രിയിലെത്തിച്ചു.

കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട് സംശയം തോന്നിയ ഡോക്ടറാണ് വിവരം പോലീസിൽ അറിയിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊലപ്പെടുത്തിയെന്ന് യുവാവ് സമ്മതിച്ചത്. തനിക്ക് ഒന്നും അറിയില്ലെന്നും താൻ ഉറങ്ങുകയായിരുന്നുവെന്നാണ് മാതാവ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും അശ്വതിയുടെ പങ്ക് വ്യക്തമായതോടെ ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു.

Karma News Network

Recent Posts

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

12 seconds ago

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി, കാര്‍ തകര്‍ത്തു, ലഹരിക്കടിമയായ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.…

15 mins ago

ആ റോക്കറ്റിനെ ഒരു ദിവസം മുന്നേ എങ്കിൽ മുന്നേ ജീവിതത്തിൽ നിന്നും അടിച്ചു വെളിയിൽ കളഞ്ഞതിന് അഭിനന്ദനം- രശ്മി ആർ‌ നായർ

പുഴു സംവിധായക റത്തീനയെ പ്രശംസിച്ച് മോഡൽ രശ്മി ആർ‌ നായർ രം​ഗത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് അഭിനന്ദന പ്രവാഹം. പുഴുവിന്റെ സംവിധായികയ്ക്ക്…

30 mins ago

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

57 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

1 hour ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

1 hour ago