പാലക്കാട് : സ്വകാര്യ വ്യക്തിയുടെ കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് പനമണ്ണയിൽ ഇന്നലെയാണ് സംഭവം. പനമണ്ണ സ്വദേശി പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പനമണ്ണ സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. രാവിലെ സൊസൈറ്റിയിലേക്ക് പാല് കൊണ്ടുപോകുന്നതിനിടെയാണ് പാറുക്കുട്ടിയ്ക്ക് ഷോക്കേറ്റത്. സാധാരണയായി പാല് കൊണ്ടുപോയി കൊടുത്തശേഷം പറമ്പിൽ നിന്നും പുല്ലരിഞ്ഞശേഷമാണ് വീട്ടില്‍ മടങ്ങിയെത്താറുള്ളത്.
എന്നാല്‍, വൈകുന്നേരമായിട്ടും പാറുക്കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. ഇന്നലെ രാത്രി 11 ഓടെയാണ് കോഴി ഫാമിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…