topnews

തിരഞ്ഞെടുപ്പ് നിരീക്ഷക ചുമതലയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്; ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ നടപടി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നിരീക്ഷക ചുമതലയെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ തിരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തതായി റിപ്പോര്‍ട്ട്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദാബാദ്-ബാപ്പുനഗര്‍, അസാര്‍വ മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന അഭിഷേക് സിങ് എന്ന ഉദ്യോഗസ്ഥനെതിരേയാണ് കമ്മിഷന്റെ നടപടി.

നിരീക്ഷകനായുള്ള നിയമനത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനും ഔദ്യോഗികസ്ഥാനം ശ്രദ്ധ ആകര്‍ഷിക്കലിനായി ഉപയോഗിച്ചുവെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അഭിഷേകിനെതിരേ കമ്മിഷന്‍ നടപടിയെടുത്തതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥനാണ് അഭിഷേക്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിരീക്ഷകനായി ചുമതലയേറ്റു എന്ന കുറിപ്പോടെ രണ്ടുചിത്രങ്ങളാണ് അഭിഷേക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അതിലൊന്നില്‍ ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഒബ്‌സര്‍വെര്‍ എന്ന ബോര്‍ഡുവെച്ച ഔദ്യോഗിക കാറിന് അരികില്‍ നില്‍ക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ അഭിഷേകിനൊപ്പം നാല് ഉദ്യോഗസ്ഥരെയും കാണാം.

അഭിഷേകിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ അതീവഗൗവത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടതെന്നാണ് വിവരം. ഉടന്‍തന്നെ നിരീക്ഷകസ്ഥാനത്തുനിന്ന് അഭിഷേകിനെ നീക്കം ചെയ്യുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നിടംവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചുമതലകളില്‍നിന്ന് ഡീബാര്‍ ചെയ്യുകയും ചെയ്തു.
മണ്ഡലത്തില്‍നിന്ന് ഉടന്‍ മടങ്ങാനും മാതൃകേഡറായ ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനായി അനുവദിച്ചിരുന്ന എല്ലാ സര്‍ക്കാര്‍ സൗകര്യങ്ങളും, കാര്‍ ഉള്‍പ്പെടെയുള്ളവ പിന്‍വലിച്ചിട്ടുമുണ്ട്.

Karma News Network

Recent Posts

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

22 mins ago

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

38 mins ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

57 mins ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

1 hour ago

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി…

2 hours ago

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

10 hours ago