Politics

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള പാനലിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള പാനലിൽനിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബിൽ ലോക്‌സഭ പാസാക്കി. ഭൂരിപക്ഷം പ്രതിപക്ഷ എം.പിമാരും സസ്‌പെൻഡ് ചെയ്യപ്പെട്ട സഭയിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. രാജ്യസഭ നേരത്തെ ബിൽ പാസാക്കിയിരുന്നു.

പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ പാനലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടതെന്ന് ഈ വർഷം ആദ്യം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കോടതി നിർദേശം. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് സർക്കാർ പുതിയ നിയമനിർമാണം നടത്തുന്നത് വരെ ഉത്തരവ് നിലനിൽക്കുമെന്നും കോടതി പറഞ്ഞിരുന്നു.കോടതി ഉത്തരവ് മറികടക്കുന്നതിന് വേണ്ടിയാണ് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്._

_ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയാണ് ഇനി സമിതിയിലുണ്ടാവുക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുമെന്നും കേന്ദ്രസർക്കാരിന് താൽപര്യമുള്ളവരെ നിയമിക്കാനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വയംഭരണവും നിർഭയത്വവും സത്യസന്ധതയും കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്ത് തകർത്തെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല രാജ്യസഭയിൽ പറഞ്ഞു.

Karma News Network

Recent Posts

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

42 mins ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

2 hours ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

2 hours ago

കെജ്രിവാളിന്റെ പിഎ മോശമായി പെരുമാറിയെന്ന സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

2 hours ago

വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23),…

3 hours ago

കൊലക്കേസ് പ്രതി പോലീസിനെ കണ്ട് ഓടി, വീണത് കിണറ്റിൽ, ഒടുവിൽ പുറത്തെടുത്ത് അറസ്റ്റ്

ചേര്‍പ്പ് : പോലീസിനെ കണ്ട് ഓടിയ കിണറ്റിൽ വീണ കൊലക്കേസ് പ്രതി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ…

3 hours ago