ട്വിസ്റ്റുകൾക്കൊടുവിൽ ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ജയിച്ചു. വിജയസാധ്യതകൾ മാറിമറിഞ്ഞ ആവേശപ്പോരാട്ടത്തിനൊടുവിലാണ് ആറ്റിങ്ങലിൽ സിറ്റിങ് എംപി അടൂർ പ്രകാശ് ജയിച്ചത്. 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം.
അവസാന നിമിഷം വരെ കടുത്ത പോരാട്ടം കാഴ്ചവച്ച സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി. ജോയിയെ പിന്തള്ളിയാണ് അടൂർ പ്രകാശിൻ്റെ വിജയം. മൂന്നാം സ്ഥാനത്തായെങ്കിലും, മണ്ഡലത്തിന്റെ ചരിത്രത്തിൽ എൻഡിഎയ്ക്കായി ഏറ്റവും കൂടുതൽ വോട്ടുകളെന്ന റെക്കോർഡുമായി കേന്ദ്രമന്ത്രി വി.മുരളീധരനും കടുത്ത പോരാട്ടം കാഴ്ചവച്ചു.
വോട്ടെണ്ണലിന്റെറെ പല ഘട്ടങ്ങളിലും വി ജോയിയുടെയും അടൂർ പ്രകാശിന്റെയും ഭൂരിപക്ഷം മാറിമറിഞ്ഞു. ഇടയ്ക്ക് ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ ഒന്നാമതെത്തി. കഴിഞ്ഞ തവണ ബിജെപിക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ പിടിച്ച വോട്ടുകളെക്കാൾ കൂടുതൽ മുരളീധരൻ നേടി. ഇതോടെയാണ് മത്സരം കടുത്തത്. അവസാന നിമിഷം വരെ മുന്നിലായിരുന്ന വി.ജോയിയെ പിന്നിലാക്കിയാണ് അടൂർ പ്രകാശ് ജയം പിടിച്ചെടുത്തത്. അടൂർ പ്രകാശിൻ് വിജയത്തോടെ, ഇത്തവണയും ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ഇടത് പ്രാതിനിധ്യം ഒന്നിൽ ഒതുങ്ങുമെന്ന് ഉറപ്പായി.
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…