ആലപ്പുഴ : വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വീടിന് ചുറ്റും വെളളമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
അതേസമയം കണ്ണൂരിൽ ആലക്കാട് കവുങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഊരടിയിലെ ചപ്പന്റകത്ത് ജുബൈരിയ- നാസർ ദമ്പതികളുടെ മകൻ ജുബൈറാണ് മരിച്ചത്. ഇന്ന് വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.
കുട്ടി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ വീടിൻ്റെ തൊട്ടടുത്തുണ്ടായിരുന്ന കവുങ്ങ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. മുറിക്കുമ്പോഴുണ്ടായ അശ്രദ്ധ മൂലമായിരിക്കാം കുട്ടിയുടെ ദേഹത്തേക്ക് വീഴാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില് കൊല്ലപ്പെട്ട കലയുടെ മകന്. ടെന്ഷന് അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…