topnews

വയനാട്ടിൽ കാട്ടാന ആക്രമണം, നിര്‍ത്തിയിട്ട കാറും ബൈക്കും തകർത്തു

പനമരം : നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. വയനാട് നടവയൽ നെയ്ക്കുപ്പയില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കല്‍ അജേഷിന്റെ വാഹനങ്ങളാണ് തകർത്തത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട്ടിലേക്കുള്ള വഴിയിലാണ് വാഹനങ്ങള്‍ നിർത്തിയിട്ടിരുന്നത്.

ആന കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ക്കുകയും, പിന്‍ഭാഗത്ത് കുത്തിതകർക്കുകയും ചെയ്‌തു. കാര്‍ മൂടിയിട്ടിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകീറി. കാറിനടുത്തുണ്ടായിരുന്ന ബൈക്കും ചവിട്ടിമറിച്ചു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് പതിവാണെന്ന് നെയ്ക്കുപ്പ നിവാസികള്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുൻപ് ഓട്ടോയും ബൈക്കും കാറും ആന നശിപ്പിച്ചിരുന്നു.

വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലയിലാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത് എന്നതാണ് ഗൗരവകരമായ കാണേണ്ടത്. സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണം കൂടി വരികയാണ്. കാടിനോട് ചേർന്ന പ്രാദേശികളിൽ മാത്രമല്ല ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ അന്താരാഷ്ര വിമാനത്താവളത്തിന് സമീപവും വന്യജീവിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

karma News Network

Recent Posts

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

4 mins ago

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി- അഞ്ജു പാർവതി പ്രഭീഷ്

അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…

6 mins ago

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

40 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

41 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

1 hour ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

1 hour ago