topnews

ആന ചരിഞ്ഞത് വൈദ്യുതി ആഘാതമേറ്റെന്ന് പ്രതി, കൊമ്പെടുത്ത സംഘത്തിൽ ആറ് പേർ, പ്രതിയുടെ മൊഴി ഇങ്ങനെ

തൃശൂർ: മുള്ളൂർക്കരയ്ക്കടുത്ത് വാഴക്കോട്ടെ കാട്ടാനയുടെ ജഡം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആന ചരിഞ്ഞത് ഫെൻസിംഗ് ലൈനിൽ നിന്നുള്ള വൈദ്യുതി ആഘാതമേറ്റാണെന്ന് പ്രതിയുടെ മൊഴി. ആനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടെന്നാണ് സൂചന. ആനക്കൊമ്പുമായി പിടിയിലായ അഖിലാണ് ഇക്കാര്യം വനംവകുപ്പിനോട് പറഞ്ഞത്.

ആനക്കൊമ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവം പുറത്തെത്തിച്ചത്. സംഭവത്തിൽ സ്ഥലം ഉടമ റോയിക്കായുള്ള അന്വേഷണം ഊർജിതമാക്കി. രണ്ട് പ്രതികളുടെ പേരുകൾ അഖിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ അറിയില്ലെന്നാണ് മൊഴി നൽകിയിരിക്കുന്നത്. കുറ്റകൃത്യത്തിൽ അഖിലിന് നേരിട്ട് പങ്കുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.

ആഴ്ചകൾക്ക് മുമ്പ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പ് ആയിരുന്നു അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. തെളിവെടുപ്പിനിടെ വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്ന് അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. വാഴക്കാട് പ്‌ളാഴിയിൽ സംസ്ഥാന പാതയോരത്തെ റബർ തോട്ടത്തിൽ നിന്ന് കഴിഞ്ഞദിവസമാണ് കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.

കാട്ടാന ചരിഞ്ഞതോടെ സ്ഥലം ഉടമയായ റോയി പരിചയക്കാരായ പാലാ സ്വദേശികളുടെ സഹായം തേടുകയായിരുന്നു. ഇവരോടൊപ്പമാണ് അഖിലും ഒരു സുഹൃത്തും ഇവിടെയെത്തുന്നത്. പറമ്പിൽ ഉപയോഗശൂന്യമായ കുളത്തിന് സമീപം കിടന്ന ആനയുടെ ജഡം അവിടെ തന്നെ മണ്ണിട്ട് മൂടുകയായിരുന്നു. ഇതിനിടയിൽ അഖിലിന്റെ നേതൃത്വത്തിലാണ് ഒരു കൊമ്പ് വെട്ടി മാറ്റിയത്. എന്നാൽ ഇത് കൊണ്ടുപോകുന്നതിൽ നിന്ന് സ്ഥലം ഉടമ അഖിലിനെ തടഞ്ഞു.

ഇതോടെ ആനക്കൊമ്പ് പിന്നീട് വീടിന് പുറകിൽ ഉപേക്ഷിച്ചെങ്കിലും അഖിൽ രാത്രിയോടെ തിരിച്ചെത്തി ആനക്കൊമ്പ് കൊണ്ടുപോവുകയായിരുന്നു. ആനക്കൊമ്പ് കടത്തിക്കൊണ്ടുപോയതിനെ ചൊല്ലി പാലാ സ്വദേശികളും അഖിലും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ പാലാ സ്വദേശികളായ ആളുകൾ തന്നെ വനംവകുപ്പിന് വിവരം നൽകുകയായിരുന്നു. ആനയുടെ ജഡം കുഴിച്ചുമൂടാൻ കുഴിയെടുത്ത ജെ.സി.ബി ഉടമ മുള്ളൂർക്കര സ്വദേശി വാഴക്കോട് പാമ്പിൻ കാവിൽ സുന്ദരൻ, ഡ്രൈവർ സുമോദ് എന്നിവരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

13 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

23 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

41 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

45 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago