kerala

ഫോട്ടോയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ആനയ്ക്ക് ക്രൂരമര്‍ദ്ദനം; ഒന്നാം പാപ്പാന്‍ ഒളിവില്‍

കോട്ടയം: ക്ഷേത്രത്തിലെ എഴുന്നളളിപ്പിന് ശേഷം ഫോട്ടോയ്ക്ക് വേണ്ടി തലയുയര്‍ത്തി നില്‍ക്കാന്‍ ആനയ്ക്ക് നേരെ ക്രൂര മര്‍ദ്ദനം. വടിയുപയോഗിച്ച് ആനയുടെ മുഖത്ത് നിരന്തരം മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നു. കോട്ടയം പാമ്പാടി സ്വദേശിയുടെ പാമ്പാടി സുന്ദരന്‍ എന്ന ആനയ്ക്കാണ് മര്‍ദ്ദനമേറ്റത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തൊട്ടിപ്പാല്‍ ക്ഷേത്രത്തില്‍ വച്ച് മാര്‍ച്ച് 25നാണ് സംഭവമുണ്ടായത്. വനംവകുപ്പ് നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഒന്നാംപാപ്പാന്‍ ഇപ്പോള്‍ ഒളിവിലാണ്. കേരളത്തിലെ ആനപ്രേമികള്‍ക്കിടയില്‍ പേരുകേട്ട എഴുന്നളളിപ്പാനയാണ് പാമ്പാടി സുന്ദരന്‍.

ഇതേ ഉടമയുടെ കീഴിലുളള പാമ്പാടി രാജന്‍ എന്ന കൊമ്ബനും പുറനാട്ടുകര ക്ഷേത്രത്തില്‍ തലപൊക്കമത്സരത്തിനിടെ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പാപ്പാന്മാരായ പെരുമ്ബാവൂര്‍ സ്വദേശി രജീഷ്, ചാലക്കുടി പോട്ട സ്വദേശി സജീവന്‍ എന്നിവരുടെ പേരില്‍ തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം കേസെടുത്തിരുന്നു

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 min ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

14 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

20 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

51 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

58 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago