entertainment

രജിത്ത് കുമാര്‍ ഒരു കഴുകനാണ്, എലീന പടിക്കല്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മുന്‍ ബിഗ്‌ബോസ് താരവുമാണ് എലീന പടിക്കല്‍. വിവാഹത്തിനൊരുങ്ങിയിരിക്കുകയാണ് താരം. ജനുവരി 20ന് എലീനയുടെ വിവാഹ നിശ്ചയം നടന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തു. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബിഗ്‌ബോസില്‍ തന്റെ ഒപ്പം ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം.

ബിഗ്‌ബോസ് താരങ്ങളെ ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ പേരില്‍ ഉപമിക്കാന്‍ ആയിരുന്നു അവതാരകന്‍ എലീനയോട് ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി എലീന പറഞ്ഞതിങ്ങനെ. ആര്യ വെളുത്തിട്ടുള്ളത് കൊണ്ട് കൊക്ക് എന്ന് വിളിക്കാം. ഫുക്രു ചാടി ചാടി നടക്കുന്ന ആളാണ്. അവനെ അണ്ണാന്‍ ആക്കാം. മഞ്ജു ചേച്ചി അട്ടയെ പോലെയാണ്. അട്ട പാവവും പതുക്കെയുമാണ്. അതുപോലെയാണ് മഞ്ജു ചേച്ചി.

രജിത് കുമാര്‍ കഴുകനാണ്. അദ്ദേഹം വളരെ ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസിലെ കാര്യങ്ങള്‍ വെച്ചാണ് താന്‍ പറയുന്നത്. അല്ലാതെ വ്യക്തിപരമായിട്ടൊന്നുമല്ല. ബിഗ് ബോസിനെ കുറിച്ച് പറയുമ്പോള്‍ രജിത്തേട്ടന്‍ നല്ലൊരു പ്ലേയറാണ്. അദ്ദേഹത്തിന്റെ മുഖത്തെ കുറിച്ച് ഞങ്ങള്‍ തന്നെ പറയാറുണ്ട്. രജിത്ത് സാര്‍ എന്തെങ്കിലും ചിന്തിച്ച് ഇരിക്കുകയാണെങ്കില്‍ മുഖം മൊത്തം മാറും. അതാണ് അങ്ങനെ പറഞ്ഞത്.

സുജോ ഒരു പൂച്ച കുഞ്ഞാണ്. പൊക്കവും തടിയൊന്നും നോക്കിയിട്ട് കാര്യമില്ല. സ്വഭാവം നോക്കുമ്പോള്‍ ഒരു പാവമാണ്. സുജോയും അതേ പവനും അങ്ങനെയാണ്. അഭിരാമി ഒരു ചിത്രശലഭത്തെ പോലെയാണ്. പാറി പറന്നൊക്കെ നടക്കും. അമൃത ചേച്ചിയെയും അങ്ങനെ പറയാന്‍ പറ്റില്ല. കാരണം അഭിരാമിയുമായിട്ടാണ് എനിക്ക് കൂടുതല്‍ അടുപ്പം. വീണ ചേച്ചിയെ കാക്കയെന്ന് പറയാം. കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞാണ്. വീണ ചേച്ചിയും ഒരു ഫാമിലി പെര്‍സണ്‍ ആണ്.

പാഷാണം ഷാജി ചേട്ടനെ മൃഗവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കാരണം അത്രയ്ക്കും കിടിലന്‍ മനുഷ്യനാണ്. ഞങ്ങളുടെ ഗ്യാങ്ങിലെ സിംഹം എന്ന് വേണമെങ്കില്‍ പറയാം. സ്വഭാവത്തിന്റെ കാര്യമാണെങ്കില്‍ വളരെ മികച്ചതാണ്. പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ കാര്യം നോക്കും. എന്തെങ്കിലും അലമ്പ് ഉണ്ടാക്കിയാല്‍ വന്ന് നാല് ചീത്ത പറയും. എന്നിട്ട് സ്വന്തം കാര്യം നോക്കി പോകും.

Karma News Network

Recent Posts

വീട് കുത്തിത്തുറന്ന് മോഷണം,വിവാഹത്തിന് കരുതിവെച്ച 75 പവൻ നഷ്ടമായി

കണ്ണൂര്‍ : വീട് കുത്തിത്തുറന്ന് 75 പവന്‍ സ്വര്‍ണം മോഷ്ടിച്ചു. പയ്യന്നൂർ പെരുമ്പയിലെ സി.എച്ച്. സുഹറയുടെ വീട്ടിലാണ് മോഷണം നടന്നത്.…

3 mins ago

മോഹൻലാലിന്റെ ഏകദേശ ആസ്തി 50 മില്യൺ ഡോളറിന് മുകളിൽ, കൊച്ചിയിലും ചെന്നൈയിലും വീടും ഫ്ലാറ്റും, കണക്കുകളിങ്ങനെ

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

33 mins ago

ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധ, രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ

എറണാകുളം: ചപ്പാത്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലെ റാഹത്ത് പത്തിരിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.…

49 mins ago

തിരുവനന്തപുരത്ത് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ സ്വദേശി ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിന്റെ ചുമരാണ്…

1 hour ago

നേതാക്കൾക്കെതിരെ സ്‌ഫോട വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ, തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, ഒരാള്‍ക്ക് പരുക്ക്

കാസര്‍ഗോഡ് അമ്പലത്തറയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി. സംഭവം നടക്കുമ്പോള്‍ അടുത്ത് നില്‍ക്കുകയായിരുന്ന ഒരു സ്ത്രീയ്ക്ക് ആക്രമണത്തില്‍…

1 hour ago

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

2 hours ago