entertainment

വേദന ഇല്ലാതെ വന്നപ്പോൾ ആവേശവും അഹങ്കാരവും കൂടി- എലിസബത്ത് ഉദയൻ

അടുത്തിടെയാണ് ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. ആദ്യം താരം ഗുരുതരാവസ്ഥയിലായിരുന്നു. എന്നാൽ പിന്നീട് കരൾമാറ്റ ശസ്ത്രക്രിയയിലൂടെ ആരോ​ഗ്യം വീണ്ടെടുത്തിരുന്നു. തിരികെ വീട്ടിലെത്തിയ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഭാര്യ എലിസബത്ത് ഉദയനും സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. ബാലയുമായുള്ള വിവാഹത്തിന് ശേഷം എലിസബത്ത് തന്റെ യൂട്യൂബിൽ എന്ത് പങ്കുവച്ചാലും അത് വാർത്തയാണ്. പ്രത്യേകിച്ചും ഇപ്പോൾ കരൾ സംബന്ധമായ അസുഖങ്ങൾക്ക് കഴിഞ്ഞ് ബാല തിരിച്ചെത്തിയതിന് ശേഷം എലിസബത്ത് എന്ത് പങ്കുവച്ചാലും അത് വാർത്തയാണ്. ഇപ്പോളിതാ സ്വന്തം ആരോ​ഗ്യത്തെക്കുറിച്ചാണ് എലിസബത്ത് സംസാരിക്കുന്നത്

കുറച്ച് ദിവസത്തേക്ക് നടത്തമോ ബാഡ്മിന്റണോ ഒന്നും ഉണ്ടാവില്ല. ഞാൻ റെസ്റ്റിലാണ്. രണ്ട് ദിവസം മുൻപ് കാലിനൊരു പരിക്ക് പറ്റി. ഹോസ്പിറ്റലിലേക്ക് പോയിട്ടില്ല. അടുത്ത ദിവസം പോവുന്നുണ്ട്. ഇനി കുറച്ച് ദിവസം റെസ്റ്റിലായിരിക്കും. കുഴപ്പമുണ്ടോ എന്നറിയാൻ സ്‌കാനിംഗ് വേണ്ടി വരും. സ്‌റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പൊഴുമെല്ലാം വേദനയുണ്ട്. എത്ര ദിവസം റെസ്റ്റ് വേണമെന്ന് അറിയില്ല. ഇനി നടത്തം പറ്റാത്തത് കൊണ്ട് ഡയറ്റ് കൃത്യമായി പിടിക്കണമെന്നാണ് വിചാരിക്കുന്നത്.

പറ്റുന്ന കാര്യങ്ങളെല്ലാം ചെയ്യും. വീഡിയോയിലൂടെ ഞാൻ എല്ലാം നിങ്ങളോട് പറയും. വാക്കിംഗ് വീഡിയോസ് കുറവായിരിക്കും. ലിഗമെന്റ് പ്രശനം വന്നതിന് ശേഷം അങ്ങനെയധികം റിസ്‌ക്കുള്ള കാര്യങ്ങളൊക്കെ നിർത്തിയിരുന്നു. വേദന ഇല്ലാതെ വന്നപ്പോൾ ആവേശവും അഹങ്കാരവും കൂടി. റിസ്‌ക്ക് ടേക്കിംഗ് ഷോട്ട് ഒക്കെ എടുത്തപ്പോഴാണ് കാലിന് പരിക്ക് പറ്റിയത്. ഇത്തവണയും അങ്ങനെയെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു എലിസബത്ത് പറഞ്ഞത്.

Karma News Network

Recent Posts

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

3 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

12 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

32 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

41 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

53 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

1 hour ago