Premium

നെതന്യാഹുവിനെ സന്ദർശിക്കാനൊരുങ്ങി മസ്ക്, യുദ്ധവുമായി ബന്ധപ്പെട്ടപരസ്യ വരുമാനം ആശുപത്രികൾക്ക് നൽകും

ലോകത്തേ ഏറ്റവും വലിയ സമ്പന്നനും എക്സ് പ്ളാറ്റ്ഫോം ഉടമയുമായ ഇലോൺ മസ്ക് ഇസ്രായേൽ സന്ദർശിച്ച് പ്രധാന മന്ത്രി നെതന്യാഹുവിനെ കാണും. ഹമാസ് ഭീകരാക്രമണം നടത്തിയ ഇസ്രായേലിലെ ഗ്രാമങ്ങളിലും എലോൺ മസ്ക് എത്തും. മുമ്പ് ട്വിറ്റർ എന്ന സൈറ്റിൽ യഹൂദ വിരുദ്ധ നീക്കങ്ങൾ ചെറുക്കുന്നില്ല എന്ന വലിയ വിമർശനം ഇലോൺ മസ്ക് കേട്ടിരുന്നു. പിന്നീട് ഹമാസ് അനുകൂല പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യാൻ എക്സ് പ്ളാറ്റ്ഫോം തീരുമാനിക്കുകയായിരുന്നു.

ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട പരസ്യങ്ങളിൽ നിന്നും സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നുമുള്ള എല്ലാ വരുമാനവും എക്‌സ് ഇസ്രായേലിലെ ആശുപത്രികൾക്കും ഗാസയിലെ റെഡ് ക്രോസ്/ക്രസന്റിനും സംഭാവന ചെയ്യുമെന്ന് ഈ ആഴ്ച ആദ്യം മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഫണ്ട് എങ്ങനെ ചെലവഴിക്കപ്പെടുന്നുവെന്ന് ഞങ്ങൾ ട്രാക്ക് ചെയ്യുകയും റെഡ് ക്രോസ്/ക്രസന്റ് വഴി പോകുകയും ചെയ്യും എന്നും എലോൺ മസ്ക് പറഞ്ഞു.

അതേ സമയം അടുത്തിടെ ഇലോൺ മസ്ക് നടത്തിയ യഹൂദ വിരുദ്ധ പരാമർശങ്ങൾ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ എക്സിൽ പരസ്യങ്ങൾ നൽകുന്നത് ടെക്-സിനിമ നിർമാണ ഭീമന്മാർ നിർത്തലാക്കയിരുന്നു. ആപ്പിൾ, ഐബിഎം, ഡിസ്നി, വാർണർ ബ്രോസ്, പാരമൗണ്ട് എന്നിവരാണ് എക്‌സിൽ പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിച്ചത്. ജൂതന്മാർ വെള്ളക്കാരെ വെറുക്കുന്നുവെന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്, ‘സത്യമാണ്’ എന്ന തലക്കെട്ടോടെ ബുധനാഴ്ച മസ്ക് റീട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കമ്പനികളുടെ നടപടി.

ഐബിഎം മുതൽ ഡിസ്നി വരെയുള്ള സാങ്കേതിക, മാധ്യമ സ്ഥാപനങ്ങളുടെ ഒരുനിര തന്നെ പരസ്യങ്ങൾ പിൻവലിക്കുന്നു എന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വാർണർ ബ്രോസ്, പാരമൗണ്ട്, സോണി പിക്‌ചേഴ്‌സ്, കോംകാസ്റ്റ്/എൻബിസി യൂണിവേഴ്‌സൽ എന്നിവരെ പോലെ ലയൺസ്ഗേറ്റ് ഫിലിം സ്റ്റുഡിയോയും എക്‌സിന് നൽകിപ്പോന്നിരുന്ന പരസ്യങ്ങൾ താത്ക്കാലികമായി നിർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മസ്‌കിന്റെ പോസ്റ്റിനെ വൈറ്റ് ഹൗസ് അപലപിച്ചിരുന്നു. പോസ്റ്റ് വെറുപ്പുളവാക്കുന്നതാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. മസ്‌കിന്റെ ട്വീറ്റുകൾക്ക് മറുപടിയായി 150-ലധികം റബ്ബിമാരുടെ (ജൂത പുരോഹിതർ) കൂട്ടായ്മ ആപ്പിൾ, ഡിസ്നി, ആമസോൺ, ഒറാക്കിൾ തുടങ്ങിയ കമ്പനികളോട് എക്‌സിൽനിന്ന് പരസ്യം പിൻവലിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എക്‌സിലെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ ഒന്നായ ആപ്പിളിന്റെ പിന്മാറ്റം മസ്കിന് വലിയ തിരിച്ചടിയാണ്. 2022 നവംബറിൽ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുമ്പോൾ പ്രതിവർഷം 100 മില്യൺ ഡോളറിന്റെ പരസ്യമാണ് ആപ്പിൾ നൽകി കൊണ്ടിരുന്നത്. എന്നാൽ ഡിസംബറോടെ പരസ്യങ്ങൾ ഏകദേശം അവസാനിപ്പിച്ചതായി ആപ്പിൾ അറിയിച്ചിരുന്നു.

അതിനു പിന്നാലെ എക്സിന്റെ ബിസിനസ് വലിയതോതിൽ ഇടിവും സംഭവിച്ചിരുന്നു. മസ്കിന്റെ ഏറ്റെടുക്കലിനുശേഷം സമൂഹ മാധ്യമത്തിൽ യഹൂദ വിരുദ്ധവും വംശീയവുമായ പോസ്റ്റുകളുടെ വർധനവ് ഉണ്ടായതായി ഗവേഷകർ കണ്ടെത്തിയിരുന്നു. പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിച്ചതായി വ്യാഴാഴ്ചയാണ് ഐ ബിഎം അറിയിച്ചത്.

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

20 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

52 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago