topnews

എംഎം മണിയോട് തോറ്റതിന് തല മൊട്ടയടിച്ച് ഇഎം അഗസ്തി

വാക്ക് പാലിക്കാനുള്ളതാണ്, അത് പാലിക്കുക തന്നെ ചെയ്യും. ഉടുമ്ബന്‍ചോലയില്‍ മന്ത്രി എംഎം മണിയോട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥി ഇഎം ആഗസ്തി തല മൊട്ടയടിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച്‌ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉടുമ്ബന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം എം മണി 38,305 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016ല്‍ 1,109 വോട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം. രാജകുമാരി, രാജാക്കാട്, സേനാപതി ,ശാന്തന്‍പാറ, ഉടുമ്ബന്‍ചോല പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് എംഎം മണി നേടിയത്. എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫാണ് ഭരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞിരുന്നു. തല കുനിച്ച്‌ ജനവിധി മാനിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കുമെന്നും അഗസ്തി പറഞ്ഞിരുന്നു. എന്നാല്‍ ആഗസ്തി മൊട്ടയടിക്കരുതെന്നായിരുന്നു മണിയാശാന്‍ ആവശ്യപ്പെട്ടത്

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

8 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

8 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

9 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

10 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

10 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

11 hours ago