സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആപ്പിളില്‍ നിന്നുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സാങ്കേതികമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. വിമര്‍ശിച്ചേ മതിയാകൂ എന്നുള്ള ഒരു വിഭാഗക്കാര്‍ രാജ്യത്തുണ്ടെന്നും അവര്‍ രാജ്യത്തിന്റെ പുരോഗതി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തിന്റെ യശസ് ഇടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ നേതാക്കളുടേതെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. പത്തിലേറെ പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രത്തിനെതിരെ ആരോപണവുമായി വന്നതിനു പിന്നാലെയാണ് നടപടി.സമാനമായ മുന്നറിയിപ്പ് 150 രാജ്യങ്ങളില്‍ നേരത്തെ നല്‍കിയിട്ടുണ്ടെന്നും കമ്പനി വെളിപ്പെടുത്തുകയും ചെയ്തു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി , ശശി തരൂര്‍, കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മൊഹുവ മൊയ്ത്ര തുടങ്ങിയവരുള്‍പ്പെടെ പത്തുപേര്‍ക്കാണ് സന്ദേശം വന്നത്. താങ്കളുടെ ഐ ഫോണിനെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്ന സന്ദേശമാണ് നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചത്.
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ക്ക് ചോര്‍ത്തുന്നതിന് പുറമേ ഫോണിലെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. സന്ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ വ്യാപക വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവരം ചോര്‍ത്തല്‍ ശ്രമത്തിന് പിന്നില്‍ ഏത് രാജ്യമെന്ന് പറഞ്ഞിട്ടില്ലെന്നും മുന്നറിയിപ്പ് സന്ദേശത്തിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്നും ആപ്പിൾ വ്യക്തമാക്കി.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…