Categories: national

പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയ ഹിന്ദു ദമ്പതികള്‍ക്ക് അപമാനം

ലക്‌നൗ: മുസ്ലീം യുവാവിനെ വിവാഹം ചെയ്ത ഹിന്ദു യുവതിക്ക് പാസ്‌പോര്‍ട്ട് ഓഫീസറുടെ അപമാനം. തന്‍വി സേത്ത് ഭര്‍ത്താവ് അനസ് സിദ്ധിഖി എന്നിവരെയാണ് രത്തന്‍ സ്‌ക്വയര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ മതത്തിന്റെ പേരില്‍ പരസ്യമായി അപമാനിച്ചത്. തന്‍വിക്ക് പുതിയതായി പാസ്‌പോര്‍ട്ട് എടുക്കാനും അനസിന്റെ പാസ്‌പോര്‍ട്ട് പുതുക്കാനുമായി എത്തിയതായിരുന്നു ഇവര്‍. സംഭവത്തെക്കുറിച്ച് തന്‍വി ട്വീറ്റിലൂടെ വിശദീകരിച്ചു.

‘കൗണ്ടര്‍ സി5ല്‍ എത്തി രേഖകളെല്ലാം സമര്‍പ്പിച്ചു. ഇത് നോക്കിയിട്ട് ഉടന്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര എന്നോട് അക്രോശിക്കാന്‍ തുടങ്ങി. നിങ്ങള്‍ ഒരു മുസ്ലീമിനെ വിവാഹം ചെയ്‌തെങ്കില്‍ അയാളുടെ പേര് ഒപ്പം ചേര്‍ക്കണം. അല്ലാതെ പഴയ പേര് കൊണ്ടു നടക്കുകയല്ല വേണ്ടത്. അയാള്‍ എന്നെ അഡീഷനല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ റൂമിലേയ്ക്ക് അയച്ചു. ആ മനുഷ്യന്‍ വളരെ മാന്യതയോടെയാണ് പെരുമാറിയത്. ഗോംതിനഗറിലെ പ്രധാന ഓഫീസില്‍ അടുത്ത ദിവസം ചെല്ലാന്‍ പറയുകയും ചെയ്തു.

എന്റെ രേഖകളെല്ലാം കൃത്യമായിരുന്നു. എന്നിട്ടും ഫയല്‍ തടഞ്ഞു വെച്ചു. ആദ്യത്തെ ഓഫീസര്‍ അനസിനെയും അപമാനിച്ചു. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ അദ്ദേഹം ഹിന്ദുമതത്തിലേയ്ക്ക് മാറണം എന്ന് ആവശ്യപ്പെട്ടു. ഇത്രയും സദാചാരത്തോടെയും മത വര്‍ഗ്ഗീയതോടെയും പെരുമാറുന്നത് ഹൃദയം തകര്‍ക്കുന്നതാണ്.’ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ടാഗ് ചെയ്തുള്ള ട്വീറ്റില്‍ തന്‍വി പറഞ്ഞു.

ഏറെ വിശ്വാസത്തോടെയാണ് ഞാനിതെഴുതുന്നത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷമായിട്ടും ഇത്തരത്തിലൊരു അപമാനം ഞങ്ങള്‍ നേരിട്ടിട്ടില്ല. ദമ്പതികള്‍ പറഞ്ഞു. അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിഞ്ഞതായി റിജീയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പീയുഷ് ശര്‍മ്മ പറഞ്ഞു. കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കി.

Karma News Network

Recent Posts

കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി വനംവകുപ്പ് ഉദ്യോ​ഗസ്ഥർ

പാലക്കാട്: കൊല്ലങ്കോട് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ കൂട്ടിലാക്കി. മയക്കുവെടി വെച്ച ശേഷമാണ് ആര്‍ആര്‍ടി സംഘം പ്രദേശത്ത് ഭീതി പടര്‍ത്തിയ പുലിയെ…

16 mins ago

തീവ്ര ഇസ്ലാമിസ്റ്റും ഹിജാബ് വാദിയുമായ അടിവാരത്തിനു രശ്മി നായരുമായി എന്താണ് ഇടപാട്, ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ

ദീപാ നിശാന്തിനു വെടി മരുന്നിൻ്റെ ഗന്ധമെന്ന് പരോക്ഷമായി ആക്ഷേപിച്ച ആബിദ് അടിവാരത്തിൻ്റെ ദുരൂഹ ഫോട്ടോ പുറത്തു വിട്ട് ദീപ ടീച്ചർ…

20 mins ago

ശാന്തകുമാരി വധക്കേസ്: പ്രതികൾക്ക് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്നു പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ…

43 mins ago

40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തത് എന്താണ്? ആനിയുടെ ചോദ്യത്തിന് മറുപടി നൽകി മായ വിശ്വനാഥ്

ഒരുകാലത്ത് സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരമാണ് മായ വിശ്വനാഥ്. നായികയായും മായാ വിശ്വനാഥ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടക്കാലത്ത് നടി അഭിനയലോകത്തുനിന്നും അപ്രത്യക്ഷമാവുകയായിരുന്നു.…

44 mins ago

അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച് വിമാനം; പലര്‍ക്കും പരിക്കേറ്റത് സീലിങ്ങില്‍ തലയിടിച്ച്, ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

വിമാനം ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്നുണ്ടായ അപകത്തിൽ ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്. വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് സിംഗപ്പൂർ…

46 mins ago

കണ്ണൂരിൽ നവവധു ജീവനൊടുക്കി, ഭര്‍ത്താവും ഭര്‍തൃമാതാവും റിമാൻഡിൽ

ആലക്കോട് : നവവധു വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാണോക്കുണ്ടിലെ…

1 hour ago