topnews

തൃശൂരിൽ സ്വകാര്യ നഴ്‌സുമാർ നടത്തുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി

തൃശൂരിൽ ഇന്ന് സ്വകാര്യ നഴ്‌സുമാർ നടത്താനിരുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമയ്‌ക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് യു എൻ എയുടെ പണിമുടക്ക്. അതെസമയം നഴ്‌സുമാർ തന്നേയും ഭാര്യയെയും ആക്രമിച്ചതായാണ് ആശുപത്രി എം ഡിയുടെ ആരോപണം.

വ്യാഴാഴ്ചയാണ് നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡിയായ ഡോ. അലോക് മർദിച്ചതായി ആരോപണമുയർന്നത്. ശമ്പളവർധനവിനായി ലേബർ ഓഫീസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയ്ക്കിടെ ഡോക്ടർ പുറത്തേക്ക് പോകാൻ ശ്രമിക്കുകയും തങ്ങളെ മർദ്ധിക്കുകയുമായിരുന്നുവെന്നാണ് നഴ്‌സുമാരുടെ ആരോപണം. സംഭവത്തെ തുടർന്ന് ഗർഭിണിയായ നഴ്‌സ് ഉൾപ്പെടെ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഷയത്തിൽ ആശുപത്രി എം ഡി ഡോ.അലോഗിനെതിരെ കർശന നടപടിവേണം എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. ഇന്ന് സമ്പൂർണ്ണ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത് എങ്കിലും കളക്ടർ ഇടപെട്ട് ചർച്ചയ്ക്ക് സാധ്യത ഒരുങ്ങിയതോടെ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം യുഎൻഎയുടെ നേതൃത്വത്തിൽ ഡോക്ടറുടെ വീട്ടിലേക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിരുന്നു. അതേസമയം, ചർച്ച മതിയാക്കി പുറത്തുപോകാൻ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാർ ആക്രമിച്ചതായാണ് ഡോക്ടർ അലോകിന്റെ ആരോപണം. ഡോക്ടറും ഭാര്യയും വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുരുകൂട്ടരുടേയും പരാതിയിന്മേൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

13 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

16 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

35 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

44 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

54 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

1 hour ago