Categories: kerala

മരുന്ന് മുടങ്ങി, എൻഡോസൾഫാൻ ദുരിത ബാധിതൻ തൂങ്ങി മരിച്ച നിലയിൽ

കാസർഗോഡ് : എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മാലക്കല്ല് സ്വദേശി സജി മാത്യു (52) ആണ് മരിച്ചത്. ദീർഘകാലമായി പലവിധ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു സജി. മാനസികാസ്വാസ്ഥ്യവും ഇടയ്ക്ക് പ്രകടിപ്പിച്ചിരുന്നു. സജിക്ക് കുറേ കാലമായി മരുന്ന് കൃത്യമായി ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണം നിലവിൽ മുടങ്ങിയിരിക്കുകയാണ്. ഇതിലും സജി പിരിമുറുക്കം നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ തുക കിട്ടാതായിട്ട് ഏഴു മാസമായി. ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണവും ചികിത്സാ സഹായവും നിലച്ചു.

കിടപ്പ് രോഗികൾക്ക് 2200 രുപയും മറ്റു രോഗികൾക്ക് 1600 രൂപയും. ദുരിതബാധിതരെ പരിചരിക്കുന്നവർക്ക് 700 രുപയുമാണ് പെൻഷൻ നൽകിയിരുന്നത്. ഇത് കഴിഞ്ഞ ഏഴ് മാസമായി ലഭിക്കുന്നില്ല. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴി നടത്തിയിരുന്ന സൗജന്യ മരുന്ന് വിതരണം കഴിഞ്ഞ വർഷം നിർത്തിയിരുന്നു. പെൻഷനും സൗജന്യ മരുന്നു വിതരണവും നിർത്തി എൻഡോസൾഫൻ ദുരിതബാധിതരെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളിവിടുകയാണ് സർക്കാർ.

karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

3 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

13 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

31 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

35 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago