national

ലക്ഷങ്ങളുടെ സ്വർണം, കെട്ടുകണക്കിന് നോട്ടുകൾ ആഡംബര കാറുകൾ, കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ്

ചണ്ഡീഗഡ്: കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്‌മെന്റ് നടത്തിയ റെയ്ഡിൽ . ആഡംബര കാറുകളും ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണങ്ങളും പണവും കണ്ടെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഹരിയാന നിയമസഭാംഗമായ ധരം സിംഗ് ചോക്കറിന്റെ വീട്ടിലായിരുന്നു പരിശോധന. നാല് കോടി രൂപ വിലമതിക്കുന്ന നാല് ആഡംബര കാറുകൾ, 14.5 ലക്ഷം രൂപയുടെ സ്വർണം, 4.5 ലക്ഷം രൂപ എന്നിവയ്ക്ക് പുറമേ നിരവധി രേഖകളും ധരംസിംഗിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു.

സമൽഖ മണ്ഡലത്തിലെ എംഎൽഎ ആയ ചോക്കറിനായി പതിനൊന്ന് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയതായി ഇ ഡി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ചോക്കറിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള സായ് ഐന ഫാർമ പ്രൈവറ്റ് ലിമിറ്റഡ് (ഇപ്പോൾ മഹിറ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്) എന്നിവിടങ്ങളിലും മറ്റ് മഹിറ ഗ്രൂപ്പ് കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു.

ഗുരുഗ്രാമിലെ സെക്ടര്‍ 68ൽ പാര്‍പ്പിട യൂണിറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1,400ലധികം പേരില്‍ നിന്ന് 360 കോടി രൂപ തട്ടിയെടുത്തതിനും വ്യാജരേഖ ചമച്ചതിനുമാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ചോക്കര്‍ പ്രാഥമിക വരുമാന മാർഗമായി കൃഷിയാണ് കാണിച്ചിരുന്നത്.

karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

41 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

1 hour ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

2 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

3 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago