national

16 വ​യ​സ്സി​നു താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​ത്, കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

ന്യൂഡൽഹി: സ്വ​കാ​ര്യ പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. 16 വ​യ​സ്സി​നു താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​ക​രു​ത്. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വാ​ഗ്ദാ​നം ന​ൽ​ക​രു​ത്. റാ​ങ്കോ മി​ക​ച്ച മാ​ർ​ക്കോ ഉ​റ​പ്പു​കൊ​ടു​ക്ക​രു​തെ​ന്നും കേ​​​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സെക്കൻഡറി സ്കൂൾ പരീക്ഷയിൽ വിജയിച്ചതിന് ശേഷം മാത്രമാകും പ്രവേശനം അനുവദിക്കുക. അമിത ഫീസ് ഈടാക്കുകയോ മറ്റ് ക്രമക്കേടുകളിൽ‌ ഏർപ്പെടുകയോ ചെയ്താൽ ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കും. കോച്ചിംഗ് സെന്ററുകളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ചെയ്യുമെന്നും പുതിയ മാർ​ഗനിർദ്ദേശത്തിൽ പറയുന്നു.

ബി​രു​ദ​മെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള ട്യൂ​ട്ട​ർ​മാ​രെ മാ​ത്ര​മേ സ്വ​കാ​ര്യ പ്ര​വേ​ശ​ന പ​രീ​ക്ഷ പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മി​ക്കാ​ൻ പാ​ടു​ള്ളൂ. പ​രി​ശീ​ല​ന​ത്തി​ന്റെ മി​ക​വ്, സ്ഥാ​പ​ന​ത്തി​ലെ സൗ​ക​ര്യം, മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ഫ​ലം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. അ​ധാ​ർ​മി​ക വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​നെ​യോ മ​റ്റു ജീ​വ​ന​ക്കാ​രെ​യോ നി​യ​മി​ക്കാ​നാ​വി​ല്ല. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കാ​ൻ കൗ​ൺ​സ​ലി​ങ് സം​വി​ധാ​ന​മു​ള്ള സ്ഥാ​പ​ന​ത്തി​നേ ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ക്കു​ക​യു​ള്ളൂ. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ കൗ​ൺ​സ​ലി​ങ് ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഏതെങ്കിലും തരത്തിലുള്ള കുറ്റത്തിന് ശിക്ഷപ്പെട്ട വ്യക്തികളെ അദ്ധ്യാപകന്റെ പദവിയിൽ നിയമിക്കരുത്, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാകണം എൻറോൾമെന്റ് തുടങ്ങിയ കാര്യങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

ട്യൂട്ടർമാരുടെ യോഗ്യത, കോഴ്‌സുകൾ അല്ലെങ്കിൽ പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റൽ സൗകര്യങ്ങൾ, ഈടാക്കുന്ന ഫീസ് എന്നിവയുടെ അപ്‌ഡേറ്റ് ചെയ്ത വിശദാംശങ്ങളുള്ള വെബ്‌സൈറ്റ് കോച്ചിംഗ് സെന്ററുകൾക്ക് ഉണ്ടായിരിക്കണം. വർദ്ധിച്ചുവരുന്ന മത്സരബുദ്ധിയും പഠനത്തിലെ സമ്മർദ്ദവും കുട്ടികളുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് മനഃശാസ്ത്രജ്ഞർ, കൗൺസിലർമാർ തുടങ്ങിയവരുടെ സഹായം നൽകണം. ഇവരുടെ പേരുവിവരങ്ങൾ, അവർ സേവനം നൽകുന്ന സമയം തുടങ്ങിയ വിവരങ്ങൾ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും നൽകണമെന്നും സർക്കുലറിലുണ്ട്. പുതിയ മാർ​ഗനിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമാകും സ്ഥാപനത്തിന് രജിസ്ട്രേഷൻ ലഭിക്കുക.

സ്വകാര്യ കോച്ചിം​ഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂടിന്റെ ആവശ്യകത പരിഹരിക്കുന്നതിനുമാണ് മാർ​ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. വർദ്ധിച്ച് വരുന്ന വിദ്യാർത്ഥി ആത്മഹത്യകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, അദ്ധ്യാപന രീതികൾ, കുട്ടികളെ പുറത്താക്കൽ തുടങ്ങിയവയെ കുറിച്ച് നിരവധി പരാതികളാണ് സർക്കാരിന് ദിനംപ്രതി ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനങ്ങൾ.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago