kerala

ജയരാജന്‍ സ്ഥാനാര്‍ത്ഥിത്വം ഓഫര്‍ ചെയ്ത് സിപിഎമ്മിലേക്ക് ക്ഷണിച്ചു, അപ്പോള്‍ തന്നെ ക്ഷണം നിരസിച്ചു; ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: സിപിഐഎമ്മിലേക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചിരുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ദല്ലാല്‍ നന്ദകുമാറിനൊപ്പം തന്നേയും സമീപിച്ചിരുന്നു. അവര്‍ സി.പി.എമ്മിലേക്ക് മാത്രമല്ല ബിജെപിയിലേക്കും ആളെ നോക്കിയിരുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പത്മജയ്ക്ക് പുറമെ കൊച്ചിയിലെ ഒരു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയേയും സി.പി.എമ്മിലേക്ക് ക്ഷണിക്കാന്‍ ഇ.പി ജയരാജനൊപ്പം സമീപിച്ചിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ദീപ്തി മേരി വര്‍ഗീസ്. തനിക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നില്ല. തനിക്ക് കൂടുതല്‍ ഒന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. വെളിപ്പെടുത്തിയവര്‍ കൂടുതല്‍ പറയട്ടെയെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

മന്ത്രി പി.രാജീവിനെതിരേയും ദീപ്തി ആരോപണം ഉന്നയിച്ചു. എസ്.എഫ്.ഐ യുടെ ഇടിമുറിയെ കുറച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പഴയ നേതാവായ പി.രാജീവിനെ ഓര്‍ക്കണം. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് മുതല്‍ രാജീവിനെ അറിയാം. പെണ്‍കുട്ടികള്‍ക്കെതിരേയടക്കം ഇന്ന് എസ്.എഫ്.ഐ യുടെ ആര്‍ഷോ ഉപയോഗിക്കുന്ന വാക്കുകളേക്കാള്‍ മോശം വാക്ക് ഉപയോഗിച്ച ആളായിരുന്നു പി.രാജീവെന്നും ദീപ്തി ആരോപിച്ചു.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

6 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

7 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

7 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

7 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

8 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

9 hours ago