kerala

മാതൃഭൂമി പൂട്ടും,ക്വട്ടേഷൻ പണിയും തുടങ്ങി, ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര,ക്വട്ടേഷൻ എടുത്തത് മാതൃഭൂമി ലേഖകൻ

ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര. ക്വട്ടേഷൻ ഏറ്റെടുത്തത് മാതൃഭൂമിയും. കഴിഞ്ഞ ദിവസമാണ്‌ മാതൃഭൂമിക്കെതിരെ കേസ് കൊടുക്കും എന്നും മാതൃഭൂമി വ്യാജമായ കാര്യങ്ങൾ ഉന്നയിച്ചു എന്നും ചൂണ്ടിക്കാട്ടി ഇ പി ജയരാജൻ രംഗത്ത് വന്നത്. ഇപ്പോൾ ഈ ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങളാണ്‌ പുറത്ത് വരുന്നത്.സി പി എം കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് ഇ പി ജയരാജൻ വിളിച്ചു എന്നും യോഗത്തിൽ ബഹളം ഉണ്ടാക്കി എന്നും ഒക്കെയായിരുന്നു മാതൃഭൂമി വാർത്ത. സിപിഐ എം കേന്ദ്ര കമ്മിറ്റിയിൽ തർക്കം എന്ന നിലയിൽ മാതൃഭൂമി നൽകിയ വ്യാജ വാർത്തയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞിരുന്നു

കേന്ദ്ര കമിറ്റി യോഗം നടന്നത് ദില്ലിയിൽ ആയിരുന്നു എങ്കിലും മാതൃഭൂമിയുടെ തിരുവനന്തപുരം റിപോർട്ടർ തിരുവനന്തപുരത്ത് നിന്നും കവടി നിരത്തി നടത്തിയ പൊട്ടക്കണ്ണന്റെ മാവേൽ ഏറാണിപ്പോൾ ചുരുളഴിയുന്നത്

യഥാർഥത്തിൽ ഇ പി ജയരാജനെതിരായ വാർത്ത പടച്ചുണ്ടാക്കിയത് ദേശാഭിമാനിയിൽ നിന്നായിരുന്നു എന്നാണ്‌ ഇപ്പോൾ വരുന്ന വിവരങ്ങൾ. പടച്ചുവിട്ട വ്യാജ വാർത്ത പെയ്ഡ് ന്യൂസാക്കി മാതൃഭൂമി തിരുവനന്തപുരം റിപോർട്ടറേ ചാക്കിലാക്കി പത്രത്തിൽ കയറ്റി. യഥാർഥത്തിൽ മാതൃഭൂമിയിൽ വന്ന വാർത്ത ഇ പി ജയരാജനെ വെട്ടാൻ ഉണ്ടാക്കിയ പെയ്ഡ് ന്യൂസ് ആയിരുന്നു.

വിഷയത്തിൽ ആദ്യം അരിശത്തോടെ രംഗത്ത് വന്ന ദേശാഭിമാനി തന്നെയാണ്‌ ഇപ്പോൾ ചമ്മി നാറിയത്.സി പി എം കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോൺഗ്രസ് ഏജൻ്റെന്നു താൻ വിളിച്ചതായി മാതൃഭൂമിയിൽ വ്യാജ വാർത്ത കൊടുത്തത് ദേശാഭിമാനി മുൻ റസിഡൻ്റ് എഡിറ്റർ വി. ബി. പരമേശ്വരനാണെന്ന് ഇ.പി. ജയരാജൻ പാർട്ടി വൃത്തങ്ങളിൽ പരാതിപ്പെട്ടു എന്ന വിവരങ്ങൾ കർമ്മ ന്യൂസിനു ലഭിച്ചു.വ്യാജ വാർത്ത നൽകിയ മാതൃഭൂമി തിരുവനന്തപുരം ലേഖകൻപരമേശ്വരൻ്റെ ശിങ്കിടി യാണെന്ന് ജയരാജനു വിവരം ലഭിച്ചിട്ടുണ്ട്.

ഇനിയാണ്‌ പാർട്ടി സിക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ വ്യാജ വാർത്തയിലേ റോൾ. എം വി ഗോവിന്ദന്റെ അടുപ്പക്കാരനും ദേശാഭിമായിലെ ഗോവിന്ദനു വേണ്ടി എഴുതുകയും പുകഴ്ത്തി പാടുകയും ചെയ്യുന്ന ആളാണ്‌ പരമേശ്വരൻ. ഗോവിന്ദനു വേണ്ടി ദേശാഭിമാനിയിൽ ലേഖനങ്ങൾ എഴുതി നൽകിയിരുന്നത് പരമേശ്വരനാണ്.
വി.ബി. പരമേശ്വരൻ വിരമിച്ച ശേഷവും റസിഡൻ്റ് എഡിറ്റർ പദവിയിൽ തുടരട്ടെയെന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ താൽപര്യം അട്ടിമറിച്ചത് ജയരാജനാണ്.അങ്ങിബ്നെ ഗോവിന്ദനെ പാടി പുകഴ്ത്താനായി മാത്രം ഒരാളേ വിരമിച്ച ശേഷവും ദേശാഭിമാനിയിൽ ശംബളം നല്കി ഇരുത്തണ്ട എന്ന നിലപാടായിരുന്നു ഇ പി ജയരാജന്‌. അങ്ങിനെ റസിഡൻ്റ് എഡിറ്റർ പരമേശ്വരൻ ദേശാഭിമാനിയിൽ നിന്നും ഔട്ടായി.ദേശാഭിമാനി റസിഡൻ്റ് എഡിറ്റർ വിഷയം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായപ്പോൾ എം.സ്വരാജിൻ്റെ പേരു നിർദേശിച്ചത് ഇ പി ജയരാജൻ ആയിരുന്നു.സ്വരാജിൻ്റെ പേരിനു പിന്തുണയുമായി മന്ത്രി രാജീവും ശക്തമായി വാദിച്ചതോടെ പഴയ റസിഡന്റ് എഡിറ്റർ പുറത്തായി. ഇതിന്റെ പക വീട്ടൽ ആയിരുന്നു ഇ പി ജയരാജനെതിരായ മാതൃഭൂമി പെയ്ഡ് വാർത്ത.,

റസിഡൻ്റ് എഡിറ്റർ സ്ഥാനത്ത് നിയമനം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ പരമേശ്വരന് കനത്ത തിരിച്ചടിയായി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൻ്റെ തലേന്നു വരെ ഉറപ്പിച്ചിരുന്ന തുടർ നിയമനം ജയരാജൻ അട്ടിമറിച്ചതിൽ ക്ഷുഭിതനാണ് പരമേശ്വരൻ. അതിനു ശേഷം ജയരാജനെതിരെ തുടർച്ചയായി വ്യാജ വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെ ഉറവിടം പാർട്ടി കേന്ദ്രങ്ങൾക്ക് പിടി കിട്ടിയിട്ടുണ്ട്.മേയ് 31നു പരമേശ്വരൻ വിരമിച്ചതിനെ തുടർന്നു സ്വരാജ് റസിഡൻ്റ് എഡിറ്ററായി ചുമതലയേറ്റു.മറ്റെവിടെയെങ്കിലും നിയമനം ശരിയാക്കാമെന്ന് ഗോവിന്ദൻ ആശ്വസിപ്പിച്ചെങ്കിലും നിരാശനായ പരമേശ്വരൻ കണ്ണൂരിലേക്ക് താമസം മാറ്റി.
കേരള മീഡിയ അക്കാഡമി ചെയർമാൻ സ്ഥാനത്ത് ചട്ട പ്രകാരമുള്ള കാലാവധി പൂർത്തിയാക്കിയ ആർ.എസ്. ബാബുവിനെ മാറ്റി പരമേശ്വരനു ചെയർമാൻ സ്ഥാനം നൽകാൻ നീക്കം നടക്കുന്നുണ്ട്. ഇതിലും ജയരാജൻ ഇടങ്കോലിടാൻ സാധ്യതയുണ്ട്.

എന്തായാലും മാതൃഭൂമി ലേഖകനെ ചാക്കിൽ കയറ്റി ഇപ്പോൾ എം വി ഗോവിന്ദൻ- ഇ പി ജയരാജൻ പടല പിണക്കം ക്വട്ടേഷൻ രീതിയിൽ നടക്കുകയാണ്‌. മാതൃഭൂമിയെയാണ്‌ ഇതിനായി കരുവാക്കുന്നത്. മാതൃഭൂമി പത്രത്തിനു ഇതിൽ നിന്നും പത്ത് കോപ്പിയും കുറയും പേരുദോഷവും വ്യാജ വാർത്ത എന്ന ദുഷ്പേരും മാത്രം ആയിരിക്കും മിച്ചം. എന്നാൽ ബന്ധപ്പെട്ട മാതൃഭൂമി ലേഖകനു ലഭിക്കുന വൻ നേട്ടമാണ്‌. മുമ്പ് പ്രസ്ക്ളബുകളുടെ സർക്കാർ ഫണ്ട് വെട്ടിപ്പിൽ ഇതേ ലേഖകനെതിരെ പരാതി ഉണ്ടായിരുന്നു. 20 ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇത് ഒതുക്കാനും കേസിൽ നിന്നും രക്ഷിക്കാനും എം വി ഗോവിന്ദന്റെ അടുപ്പക്കാരൻ ദേശാഭിമാനി മുൻ റസിഡൻ്റ് എഡിറ്റർ വി. ബി. പരമേശ്വരൻ വേണ്ട സഹായങ്ങൾ ചെയ്തു എന്നാണറിയുന്നത്.

karma News Network

Recent Posts

തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ…

3 mins ago

അഗ്നിരക്ഷാ നിലയത്തിൽ ഡ്യൂട്ടിക്കിടെ മദ്യപാനം, രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട : ഡ്യൂട്ടിക്കിടെ മദ്യപിച്ച കോന്നി അഗ്നിശമന സേന നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജ്യനല്‍ ഫയര്‍ ഓഫിസര്‍ സസ്പെന്‍ഡ്…

17 mins ago

കോപ്പ അമേരിക്ക, ബ്രസീലിന് കണ്ണീരോടെ മടക്കം, ഉറുഗ്വേ സെമിയിൽ

കോപ്പ അമേരിക്കയിൽ ബ്രസീലിന് കണ്ണീരോടെ മടക്കം. ക്വാർട്ടർ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ഉറുഗ്വേ 4-2 ന് ബ്രസീലിനെ തോൽപ്പിച്ചു. നിശ്ചിത…

22 mins ago

PSC അംഗത്വത്തിന് കോഴ, 22 ലക്ഷം കൈപ്പറ്റി CPM നേതാവ്, ഡീൽ ഉറപ്പിച്ചത് 60 ലക്ഷത്തിന്

തിരുവനന്തപുരം: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് സി.പി.എം. നേതാവ് കോഴവാങ്ങിയതായി പാർട്ടിക്കുള്ളിൽ പരാതി. എരിയാസെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കോഴിക്കോട്ടെ യുവജന നേതാവിനെതിരേയാണ്…

49 mins ago

ടിവി റിമോർട്ടിന്റെ പേരിൽ അമ്മയുമായി വഴക്ക്, ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ടിവിയുടെ റിമോർട്ട് നൽകാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും…

1 hour ago

പഠിക്കാനായി ശാസിച്ചു, പ്ലസ്‍ വണ്‍ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു

ശിവസാഗർ : പ്ലസ്‍ വണ്‍ വിദ്യാർത്ഥി ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്നു. ശിവസാഗർ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ്…

1 hour ago