kerala

അശ്ലീല വീഡിയോ തയ്യാറാക്കിയത് വിഡി സതീശന്‍ ആണെന്ന് ഇപി ജയരാജന്‍.

കൊച്ചി/ തൃക്കാക്കര തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിറകില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് സതീശനെ മാറ്റണം. വിഡി സതീശന്റേയും യുഡിഎഫിന്റേയും വികൃത മുഖം ഒരോ ദിവസം കഴിയുംതോറും പുറത്തുവരുകയാണ്. തൃക്കാക്കര തിരെഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതും സതീശന്‍ മുഖാന്തരം ആണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്ന് ഇപി ജയരാജന്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെ മാര്‍ഗ ദര്‍ശികള്‍ ക്രൈം നന്ദകുമാര്‍, പിസി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരൊക്കെയാണ്. ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചു എന്ന കേസില്‍ ക്രൈം നന്ദ കുമാറിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപി ജയരാജന്റെ ആരോപണം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

‘വിഡി സതീശന്റേയും യുഡിഎഫിന്റേയും വികൃത മുഖം ഒരോ ദിവസം കഴിയുംതോറും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. തൃക്കാക്കര തിരെഞ്ഞെടുപ്പ് ഘട്ടത്തില്‍ അശ്ലീല വീഡിയോ തയ്യാറാക്കിയതും സതീശന്‍ മുഖാന്തരം ആണെന്ന് തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ക്രൈം നന്ദകുമാര്‍, പിസി ജോര്‍ജ്ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാര്‍ഗ ദര്‍ശികള്‍.

ഇവരെ എഴുന്നള്ളിച്ചായിരുന്നു എല്‍ഡിഎഫ് ഗവണ്‍മെന്റിനും മുഖ്യമന്തിക്കും എതിരെയെല്ലാം യുഡിഎഫ് പ്രചരണം നടത്തിക്കൊണ്ടിരുന്നത്. 20 തവണ സ്വര്‍ണം കടത്തിയെന്ന് സ്വമേധയാ വെളിപ്പെടുത്തിയാളാണ് സ്വപ്ന, തന്റെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അശ്ലീല വീഡിയോ സൃഷ്ടിക്കാന്‍ നിര്‍ബന്ധിച്ച വാര്‍ത്ത ക്രൈം നന്ദകുമാറിനെതിരെ പുറത്തുവരുന്നു. പിസി ജോര്‍ജ്ജിന്റെ കാര്യം പ്രത്യേകം പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം.

ഇവരെയെല്ലാം മാതൃകകളാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍. യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയവരേയും അത് വാങ്ങിയ കള്ളക്കടത്തുകാരേയും സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ ആശയം ചോര്‍ന്നുപോകാത്ത കോണ്‍ഗ്രസുകാര്‍ രംഗത്തുവരണം’

കോണ്‍ഗ്രസിനകത്തുള്ള മതേതര ജനാധിപത്യ വാദികള്‍ ഈ കാര്യങ്ങള്‍ ഗൗരവത്തില്‍ എടുത്ത് നിലപാട് സ്വീകരിക്കണം. വിഡി സതീശനും സുധാകരനും കൂടിച്ചേര്‍ന്ന് പ്ലാന്‍ ചെയ്താണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കണ്ണൂരിലെ ഗുണ്ടാ സംഘത്തെ വിമാനത്തില്‍ അയച്ചത് എന്നത് വ്യക്തമാണ്. ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇന്‍ഡിഗോ മാനേജ്‌മെന്റും സമഗ്രമായ അന്വേഷണം നടത്തി, വിമാനത്തിന് അകത്തു മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചതിനും മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഇന്‍ഡിഗോ സര്‍വ്വീസിനെ അപമാനിക്കുകയും ചെയ്തതിന് എതിരെ ഇക്കൂട്ടര്‍ക്കു എതിരെ തക്കതായ നടപടികള്‍ സ്വീകരിക്കുകയും വേണം.

വ്യോമഗതാഗതത്തെ ആകെ അപഹാസ്യമാക്കുന്നതായിരുന്നു ഈ ഗുണ്ടാസംഗത്തിന്റെ നടപടി. ഗുരുതരമായ കുറ്റകൃത്യമാണ് ഇവര്‍ നടത്തിയത്. പ്രതിപക്ഷ നേതാവിനെ ആ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നേതൃത്വം നീക്കണം. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയാന്‍ കേരള ജനതയ്ക്ക് താല്‍പര്യമുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലവാരമില്ലാത്ത ഈ രീതികളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരും.’ ഫേസ് ബുക്ക് കുറിപ്പ് പറയുന്നു.

 

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

10 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

42 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago