topnews

ഇപി ജയരാജന് പണികിട്ടി, യുവാക്കളെ ആക്രമിച്ചതിന് യാത്രാ വിലക്ക് വരും

തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളില്‍ യാത്രക്കാരായ യുവാക്കളെ അക്രമിച്ച ഇ പി ജയരാജന് പണികിട്ടി. ജയരാജന് യാത്രാ വിലക്ക് ഉണ്ടായേക്കും നിലവിലെ നിയമം അനുസരിച്ച് വിമാനത്താവളത്തിനുള്ളില്‍ ശാരീരിക അതിക്രമം കാണിക്കുന്നത് ഗുരുതരമായ പിഴവാണ്. വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരനും മറ്റ് യാത്രക്കാരെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിന തടവോ, അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷിക്കാം. വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുന്നവെ മൂന്ന് മാസം വിമാന യാത്രയില്‍ നിന്നും വിലക്കാം. ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം.

കേരള പോലീസിന്റെ പരിധിയില്‍ വരുന്നതല്ല വിമാനത്താവളവും വിമാനവും, അതിനാല്‍ തന്നെ ജയരാജന് ഊരിപ്പോരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല താന്‍ യുവാക്കളെ അടിച്ചുവെന്ന് ജയരാജന്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. ‘കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തു. എല്ലാവരും ഇറങ്ങാന്‍ തയ്യാറായിരിക്കുന്ന സമയം രണ്ട് മൂന്ന് പേര്‍ ആക്രമിക്കാനുള്ള ലക്ഷ്യം വെച്ച് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞടുത്തു. അപ്പോഴേക്കും കോറിഡോറിന്റെ നടുവില്‍ വെച്ച് ഞാന്‍ തടഞ്ഞു. തടഞ്ഞില്ലായിരുന്നെങ്കില്‍ ഇവര്‍ മുഖ്യമന്ത്രിയെ അക്രമിക്കു” എന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം വിമാനത്തിനുള്ളിലെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതായി മുഖ്യമന്ത്രിയുടെട ഗണ്‍മാന്‍ അനിലും പി എ സുധീഷിനും. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രിസഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ എന്നിവരാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഈ സമയം മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജയരാജന്‍ ഇരുവരെയും തള്ളിവീഴ്ത്തുകയായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതിഷേധിച്ചവരെ വിമാനത്തിലെ ജീവനക്കാരും സിഐഎസ്എഫും പിടികൂടിയിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ഇരുവരും. സുരക്ഷാ വീഴ്ച്ച സമ്മതിക്കാതെ പൊലീസ് പിന്നീട് വിവാദമായതോടെ ഉത്തരവാദിത്വം സിഐഎസ്എഫിനാണെന്ന് പറയുന്നു.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

10 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

38 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

52 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago