kerala

എറണാകുളത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തത്തപ്പള്ളി സ്വദേശിയായ ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷിബുവാണു മരിച്ചത്.

തൂങ്ങിമരിച്ച നിലയിലാണ് ഷിബുവിനെ കണ്ടെത്തിയത്. വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് സംഭവം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഷിബു ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഏറെ മദ്യപിച്ചിരുന്നതായി പോലീസുകാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുണ്ട്. ഇതേ തുടർന്നാകാം ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.

അതേസമയം കഴിഞ്ഞ നാലുവർഷത്തിനിടെ കേരള പോലീസിൽ 69 പേർ ആത്മഹത്യ ചെയ്തുവെന്ന് കഴിഞ്ഞ മാസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ കേസുകൾക്കു പിന്നിലും കുടുംബപരമായ കാരണങ്ങളും വിഷാദരോഗവുമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ട കണക്കുകൾ പോലീസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ അവതരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു., 2022ലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ജീവനൊടുക്കിയത്, 20 പേർ. 2019ൽ 18, 2020ൽ 10, 2021ൽ എട്ട്, 2023ൽ 13 എന്നിങ്ങനെയാണ് കണക്ക്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 10 പേരാണ് ഇവിടെ മരിച്ചത്. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലുമാണ്. ഏഴുപേർ വീതമാണ് രണ്ടിടങ്ങളിലും ജീവനൊടുക്കിയത്.

കുടുംബപരമായ കാരണങ്ങളാൽ ജീവനൊടുക്കിയവരുടെ എണ്ണം 30 ആണ്. വിഷാദരോഗത്തെ തുടർന്ന് 20 ഉം. ആരോഗ്യകാരണങ്ങളാൽ അഞ്ചുപേർ ആത്മഹത്യ ചെയ്തു. ജോലി സമ്മർദത്താൽ ഏഴുപേരും സാമ്പത്തിക കാരണങ്ങളാൽ അഞ്ചുപേരും ജീവനൊടുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

28 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago