ബാലതാരമായെത്തി ഇപ്പോള്‍ മലയാളത്തിലും മറ്റു ഭാഷകളിലും യുവനടിമാരുടെ നിരയിലേക്ക് ഉയര്‍ന്ന എസ്തര് ഭാവി സിനിമകളെ കുറിച്ച് തുറന്നുപറയുകയാണ്. തനിക്ക് വ്യക്തിപരമായി ബോളിവുഡ് സിനിമകള്‍ ഇഷ്ടമല്ലെന്നാണ് എസ്തര് പറയുന്നത്. മീഡിയ വണ്‍ ചാനലില്‍ നടന്ന അഭിമുഖത്തില്‍ മുംബൈയിലെ കോളേജില്‍ പഠിക്കുന്നതിനാല്‍ ബോളിവുഡിലും അവസരങ്ങള്‍ നോക്കുന്നുണ്ടോയെന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എസ്തര്.
ദൃശ്യം 2വിന്റെ റിലീസിന് പിന്നാലെ ചിത്രത്തില്‍ ജോര്‍ജുകുട്ടിയുടെ രണ്ടാമത്തെ മകളായെത്തിയ എസ്തേര്‍ അനിലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. അനുവെന്ന കൗമാരക്കാരിയായ കഥാപാത്രത്തെ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ എസ്തറിന് കഴിഞ്ഞുവെന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.
‘എനിക്ക് ബോളിവുഡ് സിനിമകള്‍ വ്യക്തിപരമായി ഇഷ്ടമല്ല. മുംബൈയില്‍ പഠിക്കുന്നത് ബോളിവുഡ് സിനിമ കൂടി നോക്കാന്‍ വേണ്ടിയിട്ടല്ലേയെന്ന് ആള്ക്കാര് ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് ആഗ്രഹമില്ല,’ എസ്തര് പറഞ്ഞു. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ജാക്ക് ആന്റ് ജില് ആണ് എസ്തറിന്റെ റിലീസിനുള്ള അടുത്ത ചിത്രം. ദൃശ്യം 2 മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും എസ്തര് പറഞ്ഞു.
ആമസോണ്‍ പ്രൈമില്‍ 19ാം തിയ്യതി റിലീസ് ചെയ്യുമെന്നായിരുന്നു അറിച്ചതെങ്കിലും 18ാം തിയ്യതി രാത്രി തന്നെ ഇന്ത്യയില്‍ ദൃശ്യം 2 റിലീസ് ആവുകയായിരുന്നു. ദൃശ്യത്തിന്റെ ആദ്യ കാസ്റ്റായ മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന് പറഞ്ഞിരുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…