entertainment

നിങ്ങളെല്ലാം വെറും ഷിറ്റ് ആണ്, എത്രകാലം താന്‍ മിണ്ടാതിരിക്കണം, ലൗഡ് സ്പീക്കറിനെതിരെ എസ്തര്‍ അനില്‍

ചാനല്‍ പരിപാടിയായ ലൗഡ് സ്പീക്കര്‍ പരിപാടിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി എസ്തര്‍ അനില്‍. വിവാദമായ എസ്തറിന്റെ ഫോട്ടോഷൂട്ട് എന്ന എപ്പിസോഡിന് എതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ഇതൊക്കെ കണ്ട് എത്രകാലം താന്‍ മിണ്ടാതിരിക്കണം എന്ന് എസ്തര്‍ തന്റ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിക്കുന്നു.

പരിപാടിയില്‍ പങ്കെടുത്ത താരങ്ങളെ ടാഗ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ വിമര്‍ശനം. ”എന്തുകൊണ്ടെന്ന് അറിയില്ല പ്രതികരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്.. 2 ആഴ്ചയോ? മൂന്ന് ആഴ്ചയോ? സ്നേഹ ശ്രീകുമാര്‍, കൈരളി ടിവി, ആല്‍ബി ഫ്രാന്‍സിസ്, രശ്മി അനില്‍കുമാര്‍, നിങ്ങളെല്ലാം വെറും ഷിറ്റ്” ആണെന്നും താരം കുറിച്ചിട്ടുണ്ട്.

അതേസമയം ലൗഡ് സ്പീക്കറിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. നടി ശ്രിന്ദ അടക്കമുള്ളവര്‍ ഈ പരിപാടിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ആങ്ങളമാരുടെയും സദാചാര കമ്മിറ്റിക്കാരുടെയും ഓഡിറ്റിങ്ങുകളുടെയും അങ്ങേയറ്റം വൃത്തികെട്ടൊരു വേര്‍ഷന്‍ ഇപ്പൊ കാണുന്നത് ലൗഡ് സ്പീക്കര്‍ എന്ന കൈരളിയുടെ പ്രോഗ്രാമിലാണെന്ന് സിനിമാപ്രവര്‍ത്തകനായ അമല്‍രാജ് വി. അഞ്ചല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രതികരിച്ചത്.

ഇത് 2021 ആണെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ വൃത്തികേട് ഇനിയും ഓടില്ല. എല്ലാവരും ടോക്സിക് സ്വഭാവ ശീലങ്ങളും കാഴ്ചപ്പാടുകളുമെല്ലാം മറക്കാന്‍ ശ്രമിക്കുകയും സ്ത്രീ അവകാശങ്ങള്‍ക്കായി പൊരുതുമ്പോള്‍, സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നൊരു ഇടത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, സങ്കടകരമെന്ന് പറയാമല്ലോ, ഇവിടെ നമ്മള്‍ 20000 ചുവട് പിന്നിലേക്ക് പോവുകയാണ് എന്നാണ് ശ്രിന്ദ കുറിച്ചത്.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

10 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

44 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago