Home entertainment ഇത് ആ കൊച്ചുകുട്ടി തന്നെയോ, അതീവ ഗ്ലാമറസായി എസ്തര്‍ അനില്‍

ഇത് ആ കൊച്ചുകുട്ടി തന്നെയോ, അതീവ ഗ്ലാമറസായി എസ്തര്‍ അനില്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി ബിഗ് സ്‌ക്രീനില്‍ എത്തിയ താരം നായികയായി വരെ തിളങ്ങി. വന്‍ ഹിറ്റായ ദൃശ്യത്തിലും ദൃശ്യം രണ്ടിലും എസ്തര്‍ തിളങ്ങി. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം നിരവധി ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്.അതീവ ഗ്ലാമറസ് ആയിട്ടാണ് പുതിയ ഫോട്ടോഷൂട്ടില്‍ നടി എസ്തര്‍ അനില്‍ പങ്കുവെച്ചിരിക്കുന്നത്. കറുപ്പ് വേഷത്തില്‍ അള്‍ട്രാ ഗ്ലാമറസ് ആയാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മനേക മുരളിയാണ് നടിയുടെ എസ്തറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സിജന്‍ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാത്രത്തിന്റെ മകളായിട്ടായിരുന്നു എസ്തര്‍ എത്തിയത്. ഇരു കൈയ്യും നീട്ടിയാണ് ഈ കഥാപാത്രത്തെ ആരാധകര്‍ സ്വീകരിച്ചത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അനില്‍ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും നടി തന്നെയാണ് ഈ വേഷം അഭിനയിക്കുന്നത്.