മദ്യ ലഹരിയില്‍ അര്‍ദ്ധ നഗ്‌നനായി റോഡില്‍ കിടന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്

മദ്യ ലഹരിയില്‍ അര്‍ദ്ധ നഗ്‌നനായി റോഡില്‍ കിടന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്. തൃശ്ശൂര്‍ വെള്ളൂര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷാണ് കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഉടുതുണി ഇല്ലാതെ റോഡില്‍ കിടന്നത്. സിപിഎം ഭരിക്കുന്ന വെള്ളൂക്കര പഞ്ചായത്ത് അധ്യക്ഷനാണ് ധനേഷ്. നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ പോലീസാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് മദ്യപിച്ച് അവശനായി റോഡില്‍ കിടക്കുന്നത് കണ്ടത്.

ബൈക്കില്‍ വരികയായിരുന്ന ഇയാള്‍ മദ്യലഹരിയില്‍ കുഴഞ്ഞ് വാഹനമോടിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ റോഡരികില്‍ വീഴുകയായിരുന്നു. പോലീസാണ് പിന്നീട് പഞ്ചായത്ത് പ്രസിഡന്റിനെ വീട്ടില്‍ എത്തിച്ചത്. അതേസമയം മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടില്ല. മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസിനെ ന്യായീകരണം.

പഞ്ചായത്ത് പ്രസിഡന്റുമാരുടെ പെരുമാറ്റച്ചട്ടം ധനേഷ് മനപ്പൂര്‍വ്വം ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ധനുഷിനെ രാജി ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പൊതുപ്രവര്‍ത്തകര്‍ക്ക് തന്നെ നാണക്കേടുണ്ടാക്കിയ ധനുഷിന് എതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.