entertainment

44 കിലോ ഉള്ള ഞാന്‍ ധരിച്ചത് 58 കിലോ ഗൗണ്‍, ഗ്ലാമര്‍ ചിത്രങ്ങള്‍ക്കൊപ്പം എസ്തര്‍ പറയുന്നത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തി നായിക വേഷം വരെ താരം അവതരിപ്പിച്ചു. വന്‍ ഹിറ്റായ ദൃശ്യത്തിലും രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തറും തിളങ്ങി. ഷാഡി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. താരം നിരവധി ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്ന ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്. വേറിട്ട രീതിയിലുള്ള ഗൗണ്‍ ധരിച്ചാണ് നടി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഗൗണിനെ കുറിച്ച് എസ്തര്‍ വര്‍!ണ്ണിച്ചിട്ടുമുണ്ട്. 58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണ്‍ ആണ് ഞാന്‍ ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ. ഞാന്‍ ഉദ്ദേശിച്ചത് എന്റെ ഭാരം 44 കിലോ. അവര്‍ മുറിയിലേക്ക് ഗൗണ്‍ കൊണ്ടുവന്ന നിമിഷം ഞാന്‍ വായ തുറന്നുകൊണ്ട് നിന്നു. ആദ്യ കാഴ്ചയില്‍ തന്നെ ‘ജസ്റ്റ് വൗ’ ആയിരുന്നു. ഈ സുന്ദരിയെ ഉണ്ടാക്കാന്‍ അവര്‍ക്ക് 30 ദിവസമെടുത്തു. വളരെയധികം അഭിനിവേശവും സ്‌നേഹവും കൂടെയാണ് ഇത് ഉണ്ടാക്കിയെന്ന് എനിക്ക് ഉറപ്പുണ്ട്. മനേഷ്, രമ്യ ഗ്രേറ്റ് വര്‍ക്ക്, ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കിട്ട് എസ്തര്‍ കുറിച്ചിരിക്കുകയാണ്.

അടൂര്‍ ആസ്ഥാനമായുള്ള ഒരു ചെറിയ ബോട്ടിക്കായ ഡാ മാന്‍സ് ഡിസൈന്‍സാണ് ഗൗണിന് പിന്നില്‍. അവര്‍ അത്ര ജനപ്രിയമായ ഒരു ലേബല്‍ അല്ല, പക്ഷേ അവര്‍ സൃഷ്ടിച്ചത് അവര്‍ എത്രമാത്രം കഴിവുള്ളവരാണെന്ന് കാണിക്കുന്നന്നതാണ്, നിങ്ങളുടെ ഗൗണ്‍ ധരിക്കുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്,-എസ്തര്‍ കുറിച്ചു.

പര്‍പ്പിള്‍ പിങ്ക് ഹോട്ട് കൌച്ചര്‍ കസ്റ്റം ഡിസൈന്‍ ഗൗണ്‍ ഒരുക്കിയിട്ടുള്ളത് 1000 മീറ്റര്‍ മെറ്റീരിയലില്‍ ആണ്. 15 ഇഞ്ച് പാനല്‍ ഡിസൈനും 60 ഇഞ്ച് ഗൗണ്‍ ട്രെയിനുമുണ്ട്. ടുല്ലെ കോര്‍സെറ്റ് ഡ്രേപ്പില്‍ ചെയ്തിരിക്കുന്ന ഗൗണില്‍ ആകെയുള്ള ഗൗണ്‍ ഫ്‌ലെയര്‍ 540 ഇഞ്ചാണ്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago