മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തര് അനില്‍. ബാലതാരമായി എത്തി നായികയായും നടി തളങ്ങി. 2010ല്‍ പുറത്തെത്തിയ നല്ലവന്‍ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് എസ്തര് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ എസ്തറിന് സാധിച്ചു. താരം അവസാനമായി മലയാളത്തില്‍ അഭിനയിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി കഴിഞ്ഞു.
ചിത്രത്തില്‍ ജോര്‍ജൂട്ടിയുടെ ഇളയ മകളുടെ വേഷത്തില്‍ എസ്തര് മികച്ച പ്രകടനമാണ് കഴ്ച വെച്ചത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് എസ്തര്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആരാധകര്‍ക്ക് വേണ്ടി നടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ എസ്തര് പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. വെള്ള ടാങ്ക് ടോപ്പും കറുപ്പ് ജീന്‍സും ധരിച്ചു കൊണ്ടുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് എസ്തര് പങ്കുവെച്ചിരിക്കുന്നത്.
‘നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, ഞാന്‍ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്. മൂഡിയും ക്ഷീണിതയുമാണ്. നിങ്ങള്‍ക്ക് എന്തായിരുന്നു ഈ ദിവസങ്ങളില്‍ പരിപാടികള്‍?’എന്നായിരുന്നു നടി തന്റെ പോസ്റ്റിനൊപ്പം കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴിലായി കമന്റുകളുമായി എത്തിയത്. നടിയുടെ ചിത്രങ്ങള്‍ക്ക് കീഴില്‍ ‘മനോഹരം’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…