entertainment

ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് ജീത്തു അങ്കിളും മോഹൻലാൽ അങ്കിളും പറയുമായിരുന്നു-എസ്തർ അനിൽ

ദൃശ്യം എന്ന ചിത്രത്തിലൂടെ ഹിറ്റായി മാറിയ ബാലതാരമാണ് എസ്തർ അനിൽ. മോഹൻലാലിന്റെ മകളായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ അഭിനയിക്കാൻ എസ്തറിനായി. ഒരു നാൾ വരും എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു.

2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.തമിഴിൽ മിൻമിനി, കുഴലി എന്നീ രണ്ട് ചിത്രങ്ങളിൽ ലീഡ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഇപ്പോളിതാ ദൃശ്യം 2ന്റെ ചിത്രീകരണത്തിനിടെ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് എസ്തർ മനസ് തുറക്കുകയാണ്.വാക്കുകൾ ഇങ്ങനെ, സെറ്റിൽ പ്ലോട്ട് ട്വിസ്റ്റുകൾ രഹസ്യമാക്കി വെക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു. ജീത്തു അങ്കിളും മോഹൻലാൽ അങ്കിളും ഈ കൊച്ച് എല്ലാം നശിപ്പിക്കുമെന്ന് പറയുമായിരുന്നു. തന്നോട് ആരെങ്കിലും രംഗങ്ങളെ കുറിച്ച് ചോദിച്ചാൽ താൻ മൊത്തം കഥയും പറഞ്ഞു കൊടുക്കുമായിരുന്നു.

ഒരിക്കൽ നിർമ്മാതാവിന്റെ മകൻ സെറ്റിൽ വന്നു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ടില്ലെന്ന് എനിക്കറിയില്ലായിരുന്നു. ഇതല്ലേ നിന്റെ അടുത്ത സീനിന് ശേഷം നടക്കുന്നതെന്ന് എന്നോട് ചോദിച്ചു. അല്ല, അല്ല എന്ന് പറഞ്ഞ് ഞാൻ കൂടുതൽ കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ തുടങ്ങി. അദ്ദേഹം അത്ഭുതപ്പെട്ടു. നീയൊന്നും പറയാൻ പാടില്ലെന്ന് പറഞ്ഞ് ജീത്തു അങ്കിൾ ഇടപെടുകയായിരുന്നു.അതേസമയം, വീണ്ടും ടീമിനൊപ്പം ചേരാൻ സാധിച്ചതിൽ എസ്തർ ഹാപ്പിയാണ്. അന്നത്തെ ടീമിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ഇപ്പോഴും സെറ്റിലെ അന്തരീക്ഷം നല്ലതാണെന്ന് എസ്തർ പറയുന്നു. താനും വളർന്നു. അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ സാധിക്കും. ആദ്യ ഭാഗത്തിന്റെ കഥ തനിക്ക് ശരിക്കും മനസിലായത് തീയേറ്ററിൽ പടം കണ്ടപ്പോൾ മാത്രമായിരുന്നുവെന്നും എന്നാൽ ഇത്തവണ മൊത്തം സ്ക്രിപ്റ്റും വായിച്ചിട്ടുണ്ടെന്നും എസ്തർ പറയുന്നു.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

7 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

15 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

16 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

48 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

53 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago