entertainment

എന്നെ എപ്പോഴും കളിയാക്കും, ശല്യപ്പെടുത്തും എന്നിട്ടും ഫേവറേറ്റ്, മോഹൻലാലിനെക്കുറിച്ച്‌ എസ്തർ

ബാലതാരമായെത്തി ഇപ്പോൾ മലയാളത്തിലും മറ്റു ഭാഷകളിലും യുവനടിമാരുടെ നിരയിലേക്ക് എസ്തർ ഉയർന്നിരുന്നു. 010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

ദൃശ്യം 2 റിലീസ് ചെയ്തതോടെ ജോർജുകുട്ടിയും കുടുംബവും മലയാളികളുടെ മനസ്സിൽ വീണ്ടും നിറയുകയാണ്. ഇപ്പോൾ ചിത്രത്തിൽ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലിനൊപ്പമുള്ള മനോഹരമായ ഓർമകൾ പങ്കുവെക്കുകയാണ് എസ്തർ.സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്തതും എന്നിട്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വ്യക്തിയാണ് മോഹൻലാൽ എന്നാണ് എസ്തർ പറയുന്നത്.

എസ്തറിന്റെ കുറിപ്പ് വായിക്കാം

സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യം ചെയ്ത വ്യക്തി, അദ്ദേഹമാണ് എന്റെ ഏറ്റവും ഫേവറേറ്റ്. ദൃശ്യം 2 ന്റെ ഷൂട്ടിങ്ങിന് എത്തിയിരുന്നത് വിഷമത്തോടെയോ അല്ലെങ്കിൽ കോളജിലെ അസൈൻമെന്റിന്റെ ഡെഡ്‌ലൈനെക്കുറിച്ചോ പരീക്ഷയെക്കുറിച്ചോ ഉള്ള ടെൻഷനിലുമായിരുന്നു. അപ്പോൾ ഈ പ്രിയപ്പെട്ട വ്യക്തി വന്ന് മനോഹരമായ ചിരിയോടെ ഗുഡ് മോണിങ് പറയും. ഒരിക്കൽ അല്ല, എല്ലാ ദിവസവും. ആ ദിവസം ശോഭനമാക്കാൻ അത് വളരെ കൂടുതലായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ കളിയാക്കും. മീനയും അൻസിബയും അദ്ദേഹത്തിന്റെ ടീമിൽ ചേരും. അത് എന്തിനായിരുന്നു? എന്നെ മാത്രം കളിയാക്കുന്നത് എന്തുകൊണ്ടാണ്. തമാശ മാറ്റിവച്ചാൽ ദൃശ്യം ഷൂട്ടിങ് വളരെ മികച്ച അനുഭവമായിരുന്നു. കൂടെ ജോലി ചെയ്യുമ്പോൾ മനോഹരവും സന്തോഷകരവും രസകരവുമായ വ്യക്തിയാവുന്നതിന് നന്ദി ലാൽ അങ്കിൾ. ഒരുപാട് സ്‌നേഹം

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

17 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

49 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago