entertainment

ബോയ് ഫ്രണ്ട് ആരാണെന്നും, സിംഗിള്‍ ആണോ എന്നും പലരും ചോദിക്കാറുണ്ട്- എസ്തര്‍

പലപ്പോഴായി സൈബര്‍ ആക്രമണം നേരിട്ട യുവ നടിയാണ് എസ്തര്‍. വസ്ത്രത്തിന് ഇറക്കം പോര എന്നതുള്‍പ്പെടെയുള്ള കമന്റുകളാണ് എസ്തറിന് നേരെ വരാറ്. ഇതിന് എസ്തര്‍ തന്നെ നേരത്തെ മറുപടി നല്‍കിയിട്ടുണ്ട്. ഒരു ചാനല്‍ പരിപാടിയില്‍ തന്നെ അവഹേളിച്ച് സംസാരിച്ചതിന് എതിരെ എസ്തര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത് വലിയ തോതില്‍ ചര്‍ച്ചയുമായി.

ബാലതാരമായി പ്രേക്ഷകരുടെ മുന്നിലെത്തിയ നടി ആണ് എസ്തര്‍. ദൃശ്യം എന്ന സിനിമയില്‍ എസ്തര്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൃശ്യം രണ്ടാം ഭാഗത്തിലും എസ്തര്‍ അഭിനയിച്ചു. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് എസ്തര്‍. തന്റെ വസ്ത്രത്തിന് നേരെ വരുന്ന വിമര്‍ശനങ്ങള്‍. കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ തുടങ്ങിയവയെക്കുറിച്ച് എസ്തര്‍ സംസാരിച്ചു. എന്റെ ഫാമിലി വളരെ സപ്പോര്‍ട്ട് ആണ്. നാട്ടുകാരെന്ത് പറയും അവരിങ്ങനെ പറയും എന്നൊന്നും ശീലിപ്പിച്ച മാതാപിതാക്കള്‍ അല്ല.

കാരണം അവരും അങ്ങനെ ജീവിച്ചവരല്ല. ഞങ്ങളും അത് കണ്ട് വളര്‍ന്നവരാണ്. ഇനി അവര്‍ വന്ന് നാട്ടുകാര്‍ ഇങ്ങനെ പറയും അത്‌കൊണ്ട് നീ ഇങ്ങനെ നടക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ കതിരിന്‍മേല്‍ വളം വെക്കുന്നത് പോലെ ആവും. ഞങ്ങള്‍ക്കത് ശീലമല്ല. പുറത്ത് നടക്കുന്നത് എനിക്കറിയാമായിരുന്നു. അവരെനിക്ക് ആ പ്രഷര്‍ തരാതിരിക്കുകയായിരുന്നു. ഒരുവേള ഞങ്ങളെല്ലാവരും ഇരുന്ന് സംസാരിച്ചു. നെഗറ്റീവ് കമന്റുകള്‍ എങ്ങനെ നേരിട്ടെന്ന് എനിക്കറിയില്ല.

അത് ബാധിച്ച ദിവസങ്ങള്‍ ഉണ്ട് പക്ഷെ പിന്തുണച്ച ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. കുടുംബം സപ്പോര്‍ട്ട് ചെയ്തു. പ്രതീക്ഷിക്കാതെ എനിക്ക് ശക്തി തന്ന ഒത്തിരി പേരുണ്ട്. ഒത്തിരി ഫോട്ടോകളുടെയും വീഡിയോകളുടെ താഴെയും ആളുകള്‍ ഇടുന്ന കമന്റ് ആണ് ഞങ്ങളുടെ മനസ്സിലെ കൊച്ച് കുഞ്ഞായിരുന്നു എസ്തര്‍ എന്ന്. എനിക്കത് മനസ്സിലാക്കാന്‍ പറ്റും.

നമ്മളും വലുതാവില്ലേ. ഞാന്‍ ആരുടെയും കൊച്ച് കുട്ടി അല്ല. ഞങ്ങളുടെ മുന്നില്‍ നീ ഒരു കുഞ്ഞ് മോളാണെന്ന് എന്റെ മാതാപിതാക്കള്‍ പറഞ്ഞാലും അതിന് എങ്ങനെ മറുപടി നല്‍കണം എന്ന് എനിക്കറിയില്ല. ഞാന്‍ എന്റേതായ വ്യക്തി ആണ്. എനിക്ക് എന്റേതായ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉള്ള വ്യക്തി ആണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും. എനിക്ക് വേണ്ട രീതിയിലാണ് വസ്ത്രം ധരിക്കുക, എനിക്കിഷ്ടമുള്ള പോലെ നടക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍ എസ്തര്‍ പറഞ്ഞു. ഒരുപാട് പേര്‍ എന്റെ ബോയ് ഫ്രണ്ട് ആരാണ്, സിംഗിള്‍ ആണോയെന്നൊക്കെ ചോദിക്കാറുണ്ടെന്നും എസ്തര്‍ പറയുന്നു.

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

9 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

43 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago