entertainment

ഒരു സേഫ്റ്റി പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു, സാരിയിൽ സുന്ദരിയായി എസ്തർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2വിലും ​ഗംഭീരപ്രകടനമാണ് നടത്തിയത്.

സോഷ്യൽ മീഡിയകളിൽ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പിന്തുടരുന്നത്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും നിരവധി ലൈക്കുകളും കമന്റുകളുമാണ് എസ്തറിന് ലഭിക്കുന്നതും.

ഇപ്പോൾ ഒരു സേഫ്റ്റി പിൻ ഉപയോ​ഗിച്ച്‌ സാരിയുടുക്കാൻ പഠിച്ചിരിക്കുകയാണ് എസ്തർ. സാരി ചിത്രം പങ്കുവെച്ച്‌ താരം തന്നെയാണ് സാരിയുടുക്കുന്നതിൽ താൻ എക്സ്പർട്ടായ കാര്യം ആരാധകരെ അറിയിച്ചത്. കറുത്ത സാരിയിൽ അതിസുന്ദരിയാണ് താരം. ഒരു സേഫ്റ്റി പിന്നുകൊണ്ട് സാരിയുടുക്കാൻ പഠിച്ചു, നേട്ടം എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇതിനു മുൻപും സാരിയിലുള്ള നിരവധി ചിത്രങ്ങളാണ് എസ്തർ പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

5 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago