മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയതോടെ നടിയെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ദൃശ്യം 2വിലും ഗംഭീരപ്രകടനമാണ് നടത്തിയത്.
സോഷ്യൽ മീഡിയകളിൽ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിൽ ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പിന്തുടരുന്നത്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിനും നിരവധി ലൈക്കുകളും കമന്റുകളുമാണ് എസ്തറിന് ലഭിക്കുന്നതും.
ഇപ്പോൾ എസ്തർ പങ്കുവെച്ച പഴയ കാല ഫോട്ടോയാണ് വൈറലാവുന്നത്. എസ്തറിന്റെ കുട്ടിക്കാലത്തെ രൂപം പ്രേക്ഷകർ വെള്ളിത്തിരയിൽ കണ്ടതാണെങ്കിലും ഇപോൾ പങ്കുവെച്ച ഫോട്ടോയും ഏറെ ശ്രദ്ധ നേടുകയാണ്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. കുട്ടി എസ്തർ എന്നുതന്നെയാണ് താരം ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.
ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി. ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…