national

റഷ്യക്ക് തിരിച്ചടി; യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു

യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള യുക്രൈന്റെ അപേക്ഷ സ്വീകരിച്ചു. european union നടപടി ക്രമങ്ങൾക്കായി പ്രത്യേക സെഷൻ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച വോട്ടെടുപ്പ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ അംഗത്വ വിഷയത്തിൽ ഇന്ന് തന്നെ തീരുമാനമുണ്ടാകും. eu accepts Ukraine application

യുക്രൈൻ അംഗത്വം നൽകുന്നതിനെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ എതിർക്കാനുള്ള സാധ്യത കുറവാണ്. റഷ്യയോട് മൃദുസമീപനമുണ്ടായിരുന്ന രാജ്യങ്ങൾ ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങൾക്കായിരുന്നു. എന്നാൽ റഷ്യയുടെ യുദ്ധ നടപടിക്ക് പിന്നാലെ ഇരു രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ തിരിഞ്ഞു. ഇരു രാജ്യങ്ങളും യുക്രൈൻ അനുകൂല നിലപാടും സ്വീകരിച്ചിരുന്നു.

റഷ്യൻ ആക്രമണത്തിൽ യുക്രൈനിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 406 പേർ മരിച്ചെന്ന് ഐക്യരാഷ്ട്ര സഭ. ഖാർകീവിൽ മൂന്ന് കുട്ടികളടക്കം ഒൻപത് പേർ കൊല്ലപ്പെട്ടു. ഇവരിൽ ഒരാൾ ഇന്ത്യൻ വിദ്യാർത്ഥിയാണ്. യുക്രൈൻ കീഴടങ്ങില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവർത്തിച്ചു. ‘യുക്രൈൻ ശക്തരാണ്. ആർക്കും തങ്ങളെ തോൽപ്പിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാർ കനത്ത വില നൽകുന്നു. ഞങ്ങൾ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈൻ ജനത മുഴുവൻ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണെന്നും സെലൻസ്‌കി പറഞ്ഞു. ഖാർക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈൽ ആക്രമണം ഉണ്ടായി’ സെലൻസ്‌കി പറയുന്നു. പുടിൻ തുടങ്ങി വച്ച യുദ്ധത്തിന് ജനങ്ങളാണ് വില നൽകുന്നതെന്നും സെലൻസ്‌കി പറഞ്ഞു.

 

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

19 seconds ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

8 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

22 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

37 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago