kerala

പക്ഷെ നടക്കാൻ പോകുന്നത് ഇങ്ങനെ ഒന്നും ആയിരിക്കില്ല Mr ബിജു പ്രഭാകർ – ഇവാ ശങ്കർ

നാല് പേരെ അന്വേഷണ വിധേയമായി സസ്പെൻഡ്‌ ചെയ്തത് കൊണ്ടോ, താങ്കൾ ആക്രമിക്കപ്പെട്ട കുടുംബത്തോടോ, സമൂഹത്തോടൊ പരസ്യമായി മാപ്പ് പറഞ്ഞത് കൊണ്ടോ അവർക്കു നീതി കിട്ടില്ല. നിരായുധനായ ഒരു മനുഷ്യനെയാണ് ksrtc ഉദ്യോഗസ്ഥർ ഇന്നലെ ഒന്നടങ്കം ആക്രമിച്ചത്. വധ ശ്രമത്തിന് പ്രതികൾക്ക് എതിരെ കേസ് എടുക്കേണ്ടതിനു പകരം നിസാര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് ചാർജ് ചെയ്തത്. ഇത് പോലീസിന്റെ ഒരു വീഴ്ചയാണ്. ചിലപ്പോൾ സമ്മർദ്ദം കൊണ്ട് ചെയ്ത പ്രീണന നടപടി ആയിരിക്കാം ഇത്. എങ്കിലും പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് എന്ത് എന്നുള്ളത് ഒരു ഗൗരവമേറിയ ചോദ്യമാണ്?

ഒരു സസ്പെൻഷൻ കൊണ്ട് ഇരകൾക്ക് നീതി കിട്ടുമോ? സോഷ്യൽ ആക്ടിവിസ്റ് ഇവാ ശങ്കർ ചോദിക്കുന്നു.

സർക്കാർ ജോലിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം സസ്‌പെൻഷൻ ഒരു പണിഷ്മെന്റ് തന്നെയാണ്.ഈ പണിഷ്മെന്റ്
സർവീസിൽ ഉടനീളം ഒരു ബ്ലാക്ക് മാർക്ക്‌ തന്നെയായിരിക്കും അവർക്ക്..
പക്ഷെ..
താങ്കൾ അവരെ വിളിച്ച് അഭിസംബോധന ചെയ്തത് എങ്ങനെ ആയിരുന്നു. മാനസിക വിഭ്രാന്തിയുള്ള കളകൾ എന്നല്ലേ??
ആ ഒരൊറ്റ വാക്കിൽ നിന്നും പ്രതികൾ രക്ഷപെട്ടു പോകില്ലാ എന്ന് താങ്കൾക്ക് ഉറപ്പു പറയാൻ കഴിയുമോ?
ഇവിടെ പ്രതികൾ ദുർബലരല്ലെങ്കിൽ
അല്ലെങ്കിൽ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിടരാമനെ പോലെ റിട്രോഗ്രേഡ് അംനേഷ്യ ഉണ്ടെന്നു പ്രതികൾ ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി രക്ഷപെടില്ലെന്നു താങ്കൾക്കു ഉറപ്പിക്കാൻ കഴിയുമോ?
ഒരു പക്ഷെ അതി ശക്തമായ
രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെങ്കിൽ ഇവിടെ താങ്കൾ സമൂഹത്തിനു കൊടുത്ത ഉറപ്പും ദുർബലമാകും…

ഇനി സംഭവിക്കുന്നത് പോകുന്നത്.
ചരിത്രം…

സസ്പെൻഷൻ കിട്ടിയവർ ആശുപത്രിയിൽ അഡ്മിറ്റ്‌ ആകുന്നു. കൗണ്ടർ കേസ് കൊടുക്കുന്നു,
ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഓഫീസ് കയ്യേറ്റം ചെയ്തു എന്നും വകുപ്പുകൾ ചേർത്തു ആക്രമിക്കപെട്ട പിതാവിനും മകൾക്കുമേതിരെ കേസ് എടുക്കുന്നു.
പോലീസ്ക്കാരും പാർട്ടി നേതാക്കളും,
അവരെ മാനസികമായി വേട്ടയാടാൻ തുടങ്ങുന്നു.
ഇനി ഇരകൾ കേസുമായി മുന്നോട്ടുപോയാൽ പോലീസ് പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചേർത്ത് കേസ് ചാർജ് ചെയ്യുന്നു.. കേസ് നീണ്ടു പോകും ഇരകൾ നീതി കിട്ടാതെ കോടതി കയറിയിറങ്ങും..

എന്നാൽ പ്രതികൾ ആകട്ടെ ഇതിനോടകം തന്നെ സസ്പെൻഷൻ കഴിഞ്ഞു പ്രൊമോഷനോട് കൂടി ജോലിയിൽ പ്രവേശിച്ചിട്ടുണ്ടാകും..
നഷ്ടം ഇരകൾക്ക് മാത്രം.. എന്നും..
ഇതിൽ കൂടുതൽ ഈ കേസിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല…

Karma News Network

Recent Posts

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

5 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

37 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

1 hour ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago