entertainment

മകള്‍ മരിക്കുന്നതാണോ അഭിമാനം അതോ ജീവിച്ചിരിക്കുന്നതാണോ അഭിമാനം എന്ന് ഓരോ മാതാപിതാക്കളും ചിന്തിക്കണം, ഇവ ശങ്കര്‍ പറയുന്നു

വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇപ്പോള്‍ സ്ത്രീധനത്തിന്റെ പേരില്‍ തകര്‍ന്ന് പോകുന്ന കുടുംബങ്ങള്‍ നിരവധിയെന്ന് പറയുകയാണ് ഇവ ശങ്കര്‍. ഇരുപതോ ഇരുപത്തഞ്ചോ വയസ്സുവരെ ലാളിച്ചു വളര്‍ത്തി, പഠിപ്പിച്ചു കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ അങ്ങോട്ട് പൈസയും സ്വര്‍ണവും മറ്റും കൊടുക്കേണ്ടി വരുക എന്ന് പറഞ്ഞാല്‍ ഇതില്പരം അനീതി എന്താണ്?-ഇവ ചോദിക്കുന്നു.

ഇവ ശങ്കറിന്റെ വാക്കുകള്‍, ഇപ്പോഴും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ആത്മഹത്യകളും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു, സ്ത്രീധനം എന്ന ഒറ്റ സംബ്രദായത്തിന്റെ പേരില്‍ തകര്‍ന്നു പോകുന്ന കുടുംബങ്ങള്‍ നിരവധിയാണ്, എത്രയോപ്പേര്‍ ഇന്നും പുറത്ത് പറയാതെ സ്ത്രീധന പീഡനങ്ങള്‍ ഏറ്റു വാങ്ങി ജീവച്ഛമായി കഴിയുന്നുണ്ടായിരിക്കും….

സ്ത്രീ ധനം വാങ്ങിയാലും വാങ്ങിയില്ലെങ്കിലും ഉപദ്രവിയ്ക്കുന്നവര്‍ ഉപദ്രവിക്കും. വാങ്ങാതെ കല്യാണം കഴിച്ചാല്‍പറയും വെറും കൈയോടെയാ വന്നത് എന്ന്. കൊടുത്താല്‍ പറയും കുറഞ്ഞുപോയെന്ന്, ഇതിനൊക്കെ കാരണം നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയാണ്. എന്ത് സാധനം കൊടുക്കുമ്പോഴും വിലയുണ്ട്, പഴയ ന്യൂസ് പേപ്പറ് അടക്കം എല്ലാത്തിനും. പക്ഷെ ഇരുപതോ ഇരുപത്തഞ്ചോ വയസ്സുവരെ ലാളിച്ചു വളര്‍ത്തി, പഠിപ്പിച്ചു കല്യാണം കഴിച്ചു കൊടുക്കുമ്പോള്‍ അങ്ങോട്ട് പൈസയും സ്വര്‍ണവും മറ്റും കൊടുക്കേണ്ടി വരുക എന്ന് പറഞ്ഞാല്‍ ഇതില്പരം അനീതി എന്താണ്?

ഒരാണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പ്രസവിക്കുന്നത് ഒരേ വേദന സഹിച്ചു ആണ്. വളര്‍ത്തുന്നതും ഒരുപോലെ കഷ്ടപ്പെട്ടാണ് . പിന്നെ പെണ്ണിന് മാത്രം വിലയില്ലാതാകുന്നതും മരിക്കേണ്ടി വരുന്നതും നിര്‍ത്താന്‍ എന്തുകൊണ്ട് നമ്മുടെ ഭരണ കൂടത്തിനും സമൂഹത്തിനും കഴിയുന്നില്ല??ആരും ആര്‍ക്കും അതീരൊന്നുമല്ലെന്ന തിരിച്ചറിവ് എന്നാണ് സമൂഹത്തിലെ ഓരോരുത്തരും മനസിലാക്കുക.

മകള്‍ മരിക്കുന്നതാണോ അഭിമാനം അതോ ജീവിച്ചിരിക്കുന്നതാണോ അഭിമാനം എന്ന് ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ടതുണ്ട്. പീഡനം സഹിക്ക വയ്യാതെ സ്വന്തം വീട്ടിലേക്കു വരുന്ന പെണ്‍കുട്ടിയെ മാനസികമായി സ്വീകരിക്കാന്‍ തയ്യാറാവുക. ജീവിതത്തിലെ ശരി തെറ്റുകളെ കുറിച്ച് ആശങ്കകള്‍ ഉണ്ടാകുമ്പോള്‍ ഒപ്പം നിന്നു വഴി കട്ടേണ്ടവരാണ് രക്ഷിതാക്കള്‍.. ബന്ധുക്കളും നാട്ടുകാരും എന്ത് പറയും എന്ത് ചിന്തിക്കും എന്ന് നോക്കരുത്, അവരല്ല നിങ്ങളുടെ കോടതി, നിങ്ങടെ കോടതി നിങ്ങടെ മനസാക്ഷിയാണ്. ആരോപണങ്ങളെ കുടഞ്ഞെറിയുക, പെണ്മക്കളെ ചേര്‍ത്ത് നിര്‍ത്തുക….

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

14 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

18 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

52 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

57 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago