Premium

കേരളാ ഗവർണ്ണറെ കുറ്റപ്പെടുത്തുവൻ ഈ ദുരന്തത്തിന് ആരാണ് അധികാരം നൽകിയത്? ഇവ ശങ്കർ

ഇവ ശങ്കർ

ഗവർണർക്കെതിരെ ഭരണ പക്ഷത്തു ഇരിക്കുന്ന ഒരാൾ ഇങ്ങിനെയൊക്കെ പറയാൻ പാടുണ്ടോ? ഇയാൾ വകതിരിവില്ലാതെ എന്തെങ്കിലും പറഞ്ഞാൽ അവകാശലംഘനത്തിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കേണ്ടതല്ലേ? ഗവർണർ പദവിയെ ബഹുമാനിക്കാൻ.E.P. ജയരാജൻ മാത്രമല്ല ഏതൊരു മന്ത്രിയും ബാധ്യസ്ഥൻആണ്. കേരളാ ഗവർണ്ണറെ കുറ്റപ്പെടുത്തുവൻ ഈ ദുരന്തത്തിന് ആരാണ് അധികാരം നൽകിയത്? ഗവർണർ എന്ന പദവി പോലും എടുത്തു കളയണം എന്ന് പറയുവാൻ മാത്രം എന്ത് യോഗ്യതയാണ് സഖാവ് E. P ജയരാജനുള്ളത് ? ഗവർണ്ണർ പദവിയുടെ വിലയും നിലയും നോക്കുന്നതിന് മുമ്പ് സ്വന്തം പദവി മനസ്സിലാക്കുന്നത് നല്ലതല്ലേ ജയരാജാ..

വാ തുറന്നാൽ നുണകൾ മാത്രം തുറന്നു വിടുന്ന തന്നെ പോലുള്ളവരുടെ വാക്കുകൾക്ക് ആരാണ് ചെവികൊടുക്കുക? താൻ എന്താണ്, താൻ ഇരിക്കുന്ന പദവി എന്താണ്, താൻ കാണിച്ചുകൂട്ടുന്ന പ്രവൃത്തികളും സംസ്ക്കാരവും എന്താണ് എന്നൊക്കെ സ്വയം ഒരു ആത്മവിശകലനം നടത്തിയ ശേഷം പോരെ മറ്റൊരാളെ കുറ്റം പറയുന്നത്? ഗവർണർ എന്ന പദവി ഇന്നോ ഇന്നലെയോ ഉണ്ടായതാണോ ജയരാജാ??കേരളത്തിൽ എന്തുകൊണ്ട് ഭരണ കാര്യങ്ങളിൽ ഗവെർണർ ഇടപെടുന്നു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു കുത്തഴിഞ്ഞ ഭരണം, അഴിമതി, കള്ള്ളക്കടത്തും ഗുണ്ടായിസവും.

നിങ്ങൾക്ക് എതിരെ എന്ത് വന്നാലും എല്ലാം എടുത്തു കളയുകയാണ് ലോകായുക്തപോലെ . ഇപ്പോൾ ഗവർണർ പദവി.നിങ്ങളുടെയൊക്കെ താളത്തിന് തുള്ളിയാൽ ഗവെർണർ പുണ്യാളൻ അല്ലെങ്കിൽ കൊള്ളാത്തവൻ.സത്യത്തിൽ നിങ്ങളുടെ ഭരണം കൊണ്ട് ഇവിടെ ജനങ്ങൾക്ക്‌ എന്താ ഗുണം?ഇങ്ങനെ ഒരു ഭരണം ഉണ്ടായിട്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ല സാധാരണക്കാരായ ജനങ്ങൾക്ക്‌?

എകെജി സെന്ററിൽ കോൺഗ്രസ്കാർ ബോംബ് വെച്ചു . മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ കൊലചെയ്യാൻ ശ്രമിച്ചു,വി ശിവൻകുട്ടിയെ നിയമ സഭക്കുള്ളിൽ വെച്ച് അടിച്ചു ബോധം കെടുത്തി…. ഇങ്ങനെയുള്ള അസംബന്ധങ്ങളും നുണകളും വിളിച്ചു പറയാൻ അല്ലാതെ നിങ്ങളെ എന്തിനാണ് കൊള്ളാവുന്നത്?ഒന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്ക് നിങ്ങളെ പോലുള്ളവർ പാർട്ടിക്ക് തന്നെ അപമാനമല്ലേ?

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ പരമോന്നത പദവിയിൽ ഇരിക്കുന്ന ഗവർണറെ പുല്ല് വിലപോലും കൽപ്പിക്കാത്ത ഇയാളുടെ പേരിൽ കേസെടുത്ത് അകത്തിടേണ്ടതല്ലേ?Ldf കൺവീനർ സ്ഥാനം ഇയാൾക്ക് എന്തിനാണ് ജനങ്ങൾക് ഒരു പ്രയോജനവും ഇല്ലാത്ത സ്ഥാനം?കുറച്ചു നാൾക്ക് മുൻപ് ഇന്ത്യൻ ഭരണഘടനെ തള്ളിപ്പറഞ്ഞ സജി ചെറിയനെ ഓർമ്മയില്ലേ? ഇപ്പോൾ നിങ്ങളും ഭരണഘടന അനുശാസിക്കുന്ന പദവിയെ തള്ളിപ്പറയുന്നുഗവർണർ, കോടതി ഇപ്പോൾ ഇവ രണ്ടുമാണ് നിങ്ങളുടെ സമാധാനം കെടുത്തുന്ന രണ്ടു ഭരണഘടനാ സ്ഥാനങ്ങൾ അല്ലെ?ഭരണ പക്ഷത്തിനു എതിരെ വരുന്നവരെ എല്ലാവരെയും ഒഴിവാക്കണം പറ്റുമെങ്കിൽ ഹൈക്കോടതിയും സുപ്രീം കോടതിയും കേരളത്തെ ജനങ്ങളുടെ ഒരു അവസ്ഥ.നിങ്ങൾക്കെതിരെ വിധിച്ചാൽ കോടതി വേണ്ട. നിയമം വേണ്ട ലോകായുക്ത നിയമങ്ങളിൽ വെള്ളം ചേർക്കും ഇപ്പോൾ ഗവർണറും വേണ്ട. ലോകം കണ്ട നിയമസഭ അടിച്ചു തകർക്കൽ നടന്നിട്ടില്ല എന്ന് പറഞ നുണയനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല.

Karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

4 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

9 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

43 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

47 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago