columns

സ്വന്തം അച്ഛൻ എന്നെ.. അവളുടെ ശബ്ദം നേർത്തു നേർത്തു വന്നു.. ആ വിങ്ങൽ എന്റെ ഹൃദയത്തെ ദുർബലപെടുത്തി.. ചിന്തിക്കാൻ പോലും ആകുന്നില്ല…

ഇവ ശങ്കർ

നമ്മുടെ പെൺകുട്ടികൾ സുരക്ഷിതരാണോ??? എവിടെയും?? എത്ര കുട്ടികളെയാണ് കാണാതാകുന്നത് എത്രപേരാണ് ആത്മഹത്യ ചെയ്യുന്നത്, കൊല്ലപ്പെടുന്നത് ഇവിടെ കുറ്റക്കാർ ആരാണ്? സമൂഹമോ? നിയമമോ?? സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളും നടപടികളും ഉള്ളപ്പോഴും അവർക്കെതിരെയുള്ള പീഡനങ്ങൾ നിരവധി കൂടി വരുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വാർദ്ധക്യതിലും പുരുഷനും സ്ത്രീയും പ്രായ വ്യതാസമില്ലാതെ പീഡിപ്പിക്കപെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു എന്നതിൽ ആർക്കും സംശയമില്ല. പൊതു സ്ഥലങ്ങളിലൊ വീടുകളിലോ പോലും കുട്ടികൾ സുരക്ഷിതരല്ല . ആരെ വിശ്വസിക്കണം,വിശ്വസിക്കണ്ട എന്നൊരു അവസ്ഥയിലാണ് സമൂഹം.

സ്വന്തം അച്ഛനമ്മാർ പെൺകുട്ടികളെ പീഡിപ്പിക്കുന്നു, അല്ലെങ്കിൽ മറ്റു പുരുഷന്മാർക് കാഴ്ച വെക്കുന്നു, അവർ സുരക്ഷിത മായിരിക്കേണ്ട കരങ്ങളിൽ പോലും അവർ സുരക്ഷിതരല്ല. ആരും മറക്കാത്ത, മറന്നു പോകാത്ത ഒരു മരണം ആയിരുന്നു നിർഭയയുടേത് . അവളിലൂടെ എങ്കിലും നിയമത്തിൽ മാറ്റങ്ങൾ സംഭവിക്കും എന്നു കരുതി.. പക്ഷെ അതുണ്ടായില്ല..പീഡനങ്ങൾ ഇപ്പോഴും തുടരുന്നു.. ആൺ പെൺ വ്യത്യാസമില്ലാതെ.. വളരെ ക്രൂരവും ഭയാനകവും ആയി തന്നെ.. തൊഴിലിടങ്ങളിൽ പീഡനമേല്കുന്ന അവിവാഹിതരും, വിവാഹിതരുമായ സ്ത്രീകൾ ഉണ്ട്.ജിഷ, സൗമ്യ മോർഫിയ, ഉത്ര, വിസ്മയ ഇവരൊന്നും ആക്രമത്തിന് ഇരയായി മരണപെട്ടിട്ടു കാലം അധികമായില്ല.ഇവർ മാത്രമല്ല പറയാത്ത എത്രയോ ഇനിയും ഉണ്ടാകും ഒരു അമ്മയുടെ, സഹോദരിയുടെ വില അറിയുന്നവിന് ഒരു സ്ത്രീക്ക് വില പറയാനാവില്ല.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എന്റെ വീട്ടിലേക്കു ഒരു സുഹൃത്ത്‌ വന്നിരുന്നു അവളുടെ കൂടെ മറ്റൊരു കൊച്ചു പെൺകുട്ടിയും..ആരും ഒന്ന് നോക്കും, ഇഷ്ടം തോന്നുന്ന നിഷ്കളങ്ക മുഖമുള്ള ഒരുവൾ… ചിരിക്കാൻ മറന്നവളെ പോലെയോ, ഏറെ ദുഃഖം പേറു ന്നവളെ പോലെയോ…എനിക്ക് തോന്നിച്ചു. കുറെ സമയ മെടുത്തു അവൾ എന്താണെന്നു അറിയാൻ..എന്നെ വിശ്വസിച്ചത് കൊണ്ടോ എന്തോ അവൾ പറഞ്ഞു തുടങ്ങി…ചേച്ചി ഞാൻ മാനസിക പ്രശ്നത്തിന് ചികിത്സയിലാണ്, മനോ നില തെറ്റിയവളാണ് ചുരുക്കത്തിൽ പറഞ്ഞാൽ ഭ്രാന്ത്‌…മരിക്കാൻ പേടിയാണ്.. അമ്മയില്ലാതെ ജീവിക്കാൻ ആവില്ല എനിക്ക്.. അതുകൊണ്ട് ഞാൻ……

എന്റെ സ്വന്ത അച്ഛനാൽ ഞാൻ പീഡിപ്പിക്കപെട്ടുകൊണ്ടിരുന്നു.. എങ്ങനെ രക്ഷപെടണമെന്ന് അറിയില്ലായിരുന്നു. ഇപ്പോളാണ് ബയോളജി ക്ലാസ്സുകളിൽ നിന്നുമാണ് ഞാൻ ചെയ്തു പോയ തെറ്റിന്റെ പാപ കറ എന്നെ മനോനിലയെ തെറ്റിച്ചത്.. ഇപ്പോൾ സമാധാനം പോയി..ജീവിക്കണമെന്നില്ല.. സ്വന്തം അച്ഛൻ എന്നെ..അവളുടെ ശബ്ദം നേർത്തു നേർത്തു വന്നു.. ഇടയ്ക്കുകിടക്കുള്ള വിങ്ങൽ എൻറെ ഹൃദയത്തെ ദുർബലപെടുത്തി.ചിന്തിക്കാൻ പോലും ആകുന്നില്ല…അതിനു ശേഷമുള്ള ഓരോ ദിവസവും അവളോട്‌ ഞാൻ സംസാരിക്കുമായിരുന്നു, ഡോക്ടറെ കാണാൻ കൂടെ ചെല്ലുമായിരുന്നു. അവൾ ജീവിതത്തിൽ തിരിച്ചെത്തിയോ എന്നറിയില്ല, പക്ഷെ അവളുടെ പുഞ്ചിരി മടങ്ങി വന്നു….നിസ്സഹായതയും ദുർബലയും ആയിരുന്നവൾ ആണ്‌ ഇതുപോലെ മരിച്ചു ജീവിക്കുന്ന എത്രയോ പേരുണ്ട്..തേങ്ങലുകൾ നെഞ്ചിൽ കെട്ടി നിർത്തി ഒന്ന് കരയാൻ പോലുമാകാതെ..ആശ്വസിപ്പിക്കലുകൾ ഒരു പരിധി വരെ ആവശ്യമാണ്… ഒപ്പം ഉണ്ട്…എന്നു ഓർമ്മിപ്പിക്കണം അസാന്ന്യധ്യത്തിലും നമ്മുടെ സാന്നിധ്യം അറിയിച്ചു കൊണ്ട്.. അവർ മടങ്ങി വരും….. വരാതെ എവിടെ പോകാൻ…

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

5 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago