entertainment

മമ്മൂട്ടിയുടെ നായികയായാലും നടി പൊന്നമ്മ ബാബു വണ്ണം കുറക്കുന്ന പ്രശ്നമില്ല

മമ്മൂട്ടിയുടെ നായികയാകാന്‍ അവസരം വന്നാലും താൻ വണ്ണം കുറക്കുന്ന പ്രശ്നമില്ലെന്നു നടി പൊന്നമ്മ ബാബു. മമ്മൂട്ടിയുടെ നായികയാകാൻ ഇഷ്ടമാണ്. ആ സിനിമ മാത്രമല്ല പിന്നെ ചെയ്യാന്‍ പറ്റൂ. അത് കഴിഞ്ഞും എനിക്ക് സിനിമ ചെയ്യണ്ടേ?’ എന്നാണു പൊന്നമ്മ ബാബു ചോദിക്കുന്നത്.

‘എന്റെ ഐഡന്റിറ്റിയാണ് എന്റെ വണ്ണം. മമ്മൂട്ടിയുടെ നായികയാകാന്‍ അവസരം വന്നാല്‍ വണ്ണം കുറയ്ക്കുമോ എന്ന് ഒരാൾ ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ലെന്ന്, മമ്മൂട്ടിയുടെ നായികയാകാനൊക്കെ ഇഷ്ടമാണ്. പക്ഷെ ആ സിനിമ മാത്രമല്ല പിന്നെ ചെയ്യാന്‍ പറ്റൂ. അത് കഴിഞ്ഞും എനിക്ക് സിനിമ ചെയ്യണ്ടേ. മെലിഞ്ഞാല്‍ ആളുകള്‍ പറയില്ലേ പണ്ട് നല്ല വണ്ണമൊക്കെയായി നന്നായിരുന്നു ഇപ്പോള്‍ മെലിഞ്ഞു പോയെന്ന്. എന്റെ മനസ് അറിയാന്‍ വേണ്ടി ചോദിച്ചതാണ് – പൊന്നമ്മ പറഞ്ഞു.

‘എന്റെ വണ്ണത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ ചുമ്മാ കേറി വണ്ണം വച്ചതല്ല. കാശ് കൊടുത്ത് സൂപ്പും മറ്റും മേടിച്ച് കഴിച്ച് വണ്ണം വച്ചതാണ്. അങ്ങനെയുള്ളപ്പോള്‍ എന്റെ വണ്ണത്തെ കളിയാക്കാനോ പരിഹസിക്കാനോ പറ്റില്ല. ഞാന്‍ പ്രൊഡക്ഷനിലെ ഭക്ഷണം കഴിച്ചല്ല വണ്ണം വച്ചത്. എനിക്ക് വണ്ണം വെക്കണം എന്നുള്ളത് കൊണ്ട് കാശ് മുടക്കി സൂപ്പും മറ്റും കഴിച്ച് വണ്ണം വച്ചതാണ്. അതിനാല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതില്‍ കയറി പിടിക്കും. ഞാന്‍ ഉടക്കും’ – പൊന്നമ്മ ബാബു പറയുന്നു.

സിനിമയില്‍ പൊന്നമ്മ ബാബുവിന് ബെസ്റ്റ് ഫ്രണ്ട്‌സില്ല. അല്ലാത്ത സുഹൃത്തുക്കളും വിരലിലെണ്ണാവുന്നവർ മാത്രം. ഇപ്പോഴത്തെ അടുത്ത സുഹൃത്ത് സാറയാണ്. സാറയുടെ ഭര്‍ത്താവ് ഷിപ്പിലെ ക്യാപ്റ്റനാണ്. എല്ലാവരോടും നല്ല സൗഹൃദമാണ്, കാണുമ്പോള്‍ സ്‌നേഹം പങ്കിടാറുണ്ട്. പക്ഷെ സിനിമയും കുടുംബവും രണ്ടും രണ്ടായി നിര്‍ത്തുന്നയാളാണ്. രണ്ടും കൂടി ലയിപ്പിക്കാറില്ല. വീട്ടിലെത്തുമ്പോള്‍ ഞാന്‍ അമ്മയും ഭാര്യയും കുടുംബിനിയുമാണെന്നാണ് സാറ പറയുന്നത്.

സിനിമയിലെ ഗുരുക്കന്മാര്‍ ലോഹി സാറും, സിബി സാറും ജോഷി സാറുമൊ ക്കെയാണ്. ഞാന്‍ ചെറിയ സിനിമകളിലൂടെയാണ് വന്നത്. പക്ഷെ വലിയ സംവിധായകരുടേയും വലിയ ബാനറുകളുടെയും സിനിമയുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു.റോമന്‍സിലെ രംഗം കണ്ടിട്ട് എനിക്ക് റോയല്‍റ്റി കിട്ടിയില്ല എന്ന് സുരേഷ് ഗോപി സാര്‍ പറഞ്ഞു. എനിക്കാദ്യം മനസിലായില്ല. റോമന്‍സില്‍ ദാ പോയി ദാ വന്ന സുരേഷ് ഗോപി സാറിന്റെ ഡയലോഗുണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു ഓര്‍ക്കുന്നു. മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഇന്ന് പൊന്നമ്മ ബാബു. സിനിമയിലും ഇപ്പോഴിതാ സീരിയലിലുമെല്ലാം അവര്‍ നിറഞ്ഞു നില്‍ക്കുന്നു.

 

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

6 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

7 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

8 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

8 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

9 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

9 hours ago