kerala

പൊട്ടതെറ്റ് ഇംഗീഷ് പോസ്റ്റ് പോലും ചിന്തയുടെ സ്വന്തമല്ല, അതും കോപ്പി അടിച്ചത്

തിരുവനന്തപുരം . ഇംഗ്ലിഷില്‍ പിഎച്ച്ഡി നേടിയത് കോപ്പിയടിച്ചാണെന്ന ആരോപണം ശക്തമായിരിക്കെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ‘ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ്’ പോലും കോപ്പി അടിച്ചതാണെന്ന വിവരം പുറത്ത്. ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ചിന്ത ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചതാണെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

ഏറെ ട്രോളുകള്‍ക്ക് കാരണമായ ഓസ്‌കര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റ് സത്യത്തിൽ ചിന്തയുടേതല്ല. ആശയപരമായ തെറ്റായിരുന്ന ആ പോസ്റ്റ് പോലും ചിന്ത കോപ്പിയടിച്ചതാണെന്ന് തെളിയുകയാണ്. ത്രിപുരയുടെ മാധ്യമപ്രവര്‍ത്തനായ സുജിത് ത്രിപുര എന്നയാളുടെ പോസ്റ്റ് ചിന്ത അതേപടി കോപ്പിയടിക്കുകയായിരുന്നു. ഇയാള്‍ മാര്‍ച്ച് 13ന് പോസ്റ്റ് ചെയ്തതാണ് ഈ പോസ്റ്റ്.

ഇത് ചിന്ത മാര്‍ച്ച് 14ന് കോപ്പിയടിച്ച് അവസാനത്തെ വാക്കായ congratulations മാറ്റി respect എന്നാക്കി മാറ്റി പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിന്റെ മലയാള തര്‍ജ്ജിമ ഇങ്ങനെയായിരുന്നു: ‘ആര്‍ആര്‍ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്‍കിയ എം എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്’

ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിയെക്കുറിച്ച് വിവാദം നിലനില്‍ക്കെയാണ് ഇംഗ്ലീഷ് വാക്യഘടനയിലും വിരാമചിഹ്നങ്ങള്‍ (കുത്ത്, കോമ മുതലായവ) ഇടുന്നതിലും പരമാബദ്ധങ്ങള്‍ വരുത്തിക്കൊണ്ട് ചിന്താ ജെറോം ഇംഗ്ലീഷില്‍ ആര്‍ആര്‍ആറിലെ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് പോസ്റ്റിടുകയായിരുന്നു. ഇതോടെ ട്രോളുകളുടെ ബഹളം ഉണ്ടായി. പലരും ചിന്തയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ചിന്തയെ കഠിനമായി വിമര്‍ശിക്കുന്ന ട്രോളുകളാണ് തുടർന്ന് പുറത്ത് വന്നത്.

ഗത്യന്തരമില്ലാതെ ചിന്താ ഈ പോസ്റ്റ് പിന്‍വലിച്ചു കൊണ്ട് ഓടി. എന്നാല്‍, ആശയപ്പിശകുള്ള ഒരു ഇംഗ്ലിഷ് പോസ്റ്റ് പോലും എഴുതാന്‍ അറിയാതെ മറ്റൊരാളുടെ തെറ്റുള്ള പോസ്റ്റ് കോപ്പിയടിക്കേണ്ട അത്ര ഗതികെട്ട അവസ്ഥയിലാണോ ഇംഗ്ലിഷ് പിഎച്ച്ഡിയുള്ള ചിന്ത ജെറോമെന്ന് സോഷ്യല്‍മീഡിയിയല്‍ ചോദ്യങ്ങൾ ഉയരുമ്പോൾ, ഇത്തരം ഒരു കോപ്പി അടി PHD യെയാണ് സംസ്ഥാന യുവജന ക്ഷേമ അധ്യക്ഷയായി വെച്ച് ഒരു ലക്ഷം വീതം ശമ്പളം കൊടുത്ത് വരുന്നതെന്നാണ് അതിലേറെ കഷ്ടം.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

24 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

31 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

60 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago