national

രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതനധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല, യോഗി ആദിത്യനാഥ്

ലക്നൗ. രാവണന്റെ അഹങ്കാരത്തിനും ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകൾക്ക് പോലും സനാതധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല എന്നത് എതിർക്കുന്നവർ മറന്നു. സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ലെന്നും അത്തരക്കാരാണ് സനാതനധർമ്മത്തിനെതിരെ പ്രസ്താവനകൾ നടത്തുന്നതെന്നും യോഗി പറഞ്ഞു.

‘ സർക്കാരിന്റെ നേട്ടങ്ങളെ ദുർബ്ബലപ്പെടുത്താൻ സനാതനധർമ്മത്തിനെതിരെ വിരൽ ചൂണ്ടാനുള്ള ശ്രമമാണ് നടക്കുന്നത് . സനാതനത്തെ എതിർത്തവർ അപ്രത്യക്ഷരായ ചരിത്രമാണുള്ളത് . ആളുകൾ അവരുടെ മണ്ടത്തരം കൊണ്ട് സൂര്യനെ തുപ്പാൻ ശ്രമിക്കുന്നു. പക്ഷേ, ആ തുപ്പൽ തങ്ങളിൽ വീഴുമെന്ന് അവർക്കറിയില്ല. രാവണനും ഹിരണ്യകശ്യപും കംസനും ദൈവിക ശക്തിയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ അവരുടെ എല്ലാം പോയി, ഒന്നും അവശേഷിക്കുന്നില്ല. എന്നാൽ ദൈവം അതിജീവിച്ചു, ഇന്നും ഇവിടെയുണ്ട്. സനാതന ധർമ്മമാണ് സത്യം, അതിനെ ഒരിക്കലും നശിപ്പിക്കാനാവില്ല.

ഉത്തർപ്രദേശ് നല്ല സംസ്ഥാനമായത് ദൈവത്തിന്റെ കൃപയാണ്. സനാതനധർമ്മം ഉണർന്നാൽ അയോധ്യയിലെ രാമക്ഷേത്രവും കാശിയും വളരും – യോഗി പറഞ്ഞു.

Karma News Network

Recent Posts

പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുപറിക്കേസിലെ പ്രതി ചാടി പോയി

ആലപ്പുഴ : പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി പോയി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം എത്തിച്ച…

42 seconds ago

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി നാളെ കേരളത്തിലെത്തും

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക.…

19 mins ago

ഇന്ത്യൻ ടീമിന് 125 കോടി കൈമാറി ബിസിസിഐ, ആവേശക്കൊടുമുടിയില്‍ മുംബൈ

മുംബൈ : ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്‌നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത്…

38 mins ago

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്‌, ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

കൊച്ചി : സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നായ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഉടമ കെ ഡി…

59 mins ago

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

10 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

10 hours ago