topnews

ഒമാനില്‍ ബലിപെരുന്നാളിനു സമ്പൂര്‍ണ ലോക്ഡൗണ്‍; ആഘോഷങ്ങള്‍ വിലക്കി

കേരളത്തിൽ ബലിപെരുന്നാളിനു തുറന്നിടൽ നടത്തുമ്പോൾ ഇസ്ളാമിക രാജ്യമായ ഒമാനിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ. പുറത്ത് ആരും ഇറങ്ങരുത് എന്നും ശിക്ഷയും പിഴയും ഉണ്ടാകും എന്നും ഉത്തരവിറങ്ങി. ഒമാനില്‍ ബലിപെരുന്നാള്‍ ദിനത്തിലെ ആള്‍ക്കൂട്ടമൊഴിവാക്കാനാണ്‌ ലോക്ക് ഡൗൺ. കേരളത്തേ അപേക്ഷിച്ച് ഒമാനിൽ കോവിഡ് വളരെ കുറവാണ്‌. എന്നിട്ടും കടുത്ത് നിയന്ത്രണങ്ങളിലാണ്‌.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ഡൗണ്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. പെരുന്നാളിന് പൊതു സ്ഥലങ്ങളില്‍ അനാവശ്യമായി കറങ്ങുന്നതടക്കം വിലക്കിയിട്ടുണ്ട്.വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 4 വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. ഒമാനില്‍ ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നത്. ഇതില്‍ ബലിപെരുന്നാള്‍ ദിവസങ്ങളായ ജൂലൈ 20,21,22 തീയതികളിലും സമ്പൂര്‍ണ അടച്ചിടലുണ്ടാകും.

ബലിപെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ക്കും പരമ്പരാഗത പെരുന്നാള്‍ ചന്തകള്‍ക്കും സുപ്രീം കമ്മിറ്റി വിലക്കേര്‍പ്പെടുത്തി. യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. എന്നാല്‍ വിമാന യാത്രക്കാര്‍ക്ക് നിയന്ത്രണം ബാധകമല്ല

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

13 seconds ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 min ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

29 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

34 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

55 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago