topnews

കൊറോണ മൂലം ഓരോ മിനിട്ടിലും അഞ്ച് പേർ മരിക്കുന്നു; ഏറ്റവും അധികമാളുകളുടെ ജീവനെടുത്ത മൂന്നാമത്തെ രോഗ൦

കഴിഞ്ഞ രണ്ട് വർഷത്തിൽ ലോകത്ത്‌ കൊറോണ മൂലം ഓരോ മിനിട്ടിലും അഞ്ച് പേർ മരിക്കുന്നുവെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ദശലക്ഷം കടന്നു. ലോകത്ത് പ്രതിദിനം 8,000ത്തോളം കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നു. ഹൃദ്രോഗത്തിനും സ്‌ട്രോക്കിനും ശേഷം ലോകത്ത് ഏറ്റവും അധികമാളുകളുടെ ജീവനെടുത്ത മൂന്നാമത്തെ രോഗമായി കൊവിഡ്-19 മാറി.

ലോകത്തെ ദരിദ്ര രാജ്യങ്ങളെ മാത്രമല്ല, അതിസമ്പന്നമായ രാജ്യങ്ങളിലെയും ആരോഗ്യസംവിധാനത്തിൽ മികവ് പുലർത്തുന്ന രാഷ്‌ട്രങ്ങളിലെയും നിരവധി ജീവനുകളാണ് മഹാമാരിയെ തുടർന്ന് ഇല്ലാതായത്. മരണസംഖ്യയിലെ പകുതിയിലധികവും യുഎസ്, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൺ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിൽ മാത്രം ഏഴ് ലക്ഷത്തിലധികം പേർ കൊറോണയ്‌ക്ക് കീഴടങ്ങിയിട്ടുണ്ട്. ലോകത്തിലേറ്റവുമധികം പേർ വൈറസ് ബാധിച്ച് മരിച്ചതും യുഎസിലാണ്. 7,45,800 മരണം അമേരിക്കയിൽ സംഭവിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.

അഞ്ച് ദശലക്ഷം മരണമെന്ന കണക്ക് തീർച്ചയായും യഥാർത്ഥ മരണനിരക്കിനേക്കാൾ കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പല ദരിദ്ര രാജ്യങ്ങളിലും രോഗികൾക്ക് കൊറോണയാണ് പിടിപെട്ടത് എന്നുപോലും തിരിച്ചറിയാതെ ചികിത്സ ലഭിക്കാതെ ആരോഗ്യസേവനങ്ങൾ പ്രാപ്തമാകാതെ മരിച്ചുപോയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കണക്കിൽപ്പെടാത്ത ഇത്തരം സംഭവങ്ങൾ കൂടി പരിഗണിക്കുമ്പോൾ അമ്പത് ലക്ഷമെന്നത് ഒരു ഏകദേശ സംഖ്യ മാത്രമായിരിക്കുമെന്ന് കരുതുന്നു.

കൊറോണയിൽ തന്നെ ഡെൽറ്റ വകഭേദമാണ് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തെ 25 ലക്ഷം പേർ മരിച്ചത് ഒരു വർഷത്തോളം സമയമെടുത്താണെങ്കിൽ ശേഷിക്കുന്ന 25 ലക്ഷം പേർ മരിച്ചത് വെറും 236 ദിവസത്തിനുള്ളിലാണെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നുണ്ട്.

മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി ഉയർന്നുവന്ന കൊറോണ മഹാമാരി 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോട് അനുബന്ധിച്ച ആരോപണങ്ങളും ലാബ് ലീക്ക് തിയറിയുമെല്ലാം രോഗം റിപ്പോർട്ട് ചെയ്ത് രണ്ട് വർഷത്തിലേക്ക് കടക്കുമ്പോഴും തുടരുകയാണ്.

Karma News Editorial

Recent Posts

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

7 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

16 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

22 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

35 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

1 hour ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago