topnews

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ് പ്രതികളുടെ തെളിവെടുപ്പ് തുടങ്ങി

കോയമ്പത്തൂർ. കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നാല് പ്രതികളെ ഞായറാഴ്‌ച തെളിവെടുപ്പിനായി സംഭവം നടന്ന സ്ഥലത്ത് കൊണ്ട് വന്നു. ഒക്ടോബർ 23ന് ദീപാവലിക്ക് ഒരു ദിവസം മുമ്പ് നടന്ന സ്‌ഫോടനത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് കേസിൽ തെളിവെടുപ്പ് ആരംഭിച്ചത്. കേസിൽ ഇതുവരെ ഒമ്പത് പ്രതികളെ എൻഐഎ അറസ്‌റ്റ് ചെയ്തു.

ഇവരിൽ മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്‌മയിൽ, അഫ്‌സർ, നവാസ് എന്നീ നാല് പ്രതികളെ സ്‌ഫോടനം നടന്ന കോയമ്പത്തൂർ ഉക്കടത്തെ കോട്ടമേട് മേഖലയിൽ കൊണ്ടുവന്നു. തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ ചോദിച്ചറിയുകയുണ്ടായി. സ്ഥലത്ത് സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടായേക്കുമെന്നു കരുതി സായുധ പോലീസ്‌ സംഘവും ഇവർക്കൊപ്പം എത്തിയിരുന്നു.

ഒക്ടോബർ 23ന് പുലർച്ചെ 4.30ന് കോയമ്പത്തൂരിൽ മാരുതി 800 കാറിനുള്ളിലെ എൽപിജി സിലിണ്ടറടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. യുഎപിഎ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഐഎസ് ഭീകരസംഘടനയോട് കൂറ് പുലർത്തി ഒരു പ്രത്യേക മതവിശ്വാസത്തിന്റെ ചിഹ്നങ്ങൾക്കും സ്‌മാരകങ്ങൾക്കും വ്യാപകമായ നാശനഷ്‌ടം വരുത്തുകയും, ഭീകരത സൃഷ്‌ടിക്കാനും ലക്ഷ്യമിട്ട് ചാവേർ ആക്രമണം നടത്താൻ പ്രതി ജമേഷ മുബീൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മുഖ്യ പ്രതിയായ ജമേഷ മുബീൻ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.

അറസ്റ്റിലായ പ്രതികൾ കൊല്ലപ്പെട്ട ജമേഷ മുബീനുമായി ഗൂഢാലോചന നടത്തിയിരുന്നതായും ഭീകരപ്രവർത്തനങ്ങൾക്കായി ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാഹനത്തിൽ ഘടിപ്പിക്കുന്ന ഐഇഡി ഉൾപ്പെടെയുള്ള സ്‌ഫോടക വസ്‌തുക്കൾ നിർമ്മിക്കുന്നതിനുള്ള വിവിധ രാസ വസ്‌തുക്കളും മറ്റ് ചേരുവകളും വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.

 

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

15 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

30 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

54 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago