topnews

‘ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്, ഒരു വഴിയും മുന്നിലില്ല, ചികിത്സയ്ക്ക് പോലും ഗതിയില്ലാതെ മുന്‍ എംഎല്‍എ

കാസര്‍കോട്: മരുന്ന് വാങ്ങാന്‍ പോലും വഴിയില്ലാത്ത പലരും നമുക്ക് ചുറ്റിനുമുണ്ട്. ജീവിക്കാന്‍ അത്രയധികം ബുദ്ധിമുട്ടുന്നവര്‍. എന്നാല്‍ കേരളത്തില്‍ ഇങ്ങനെ ഒരു ജനപ്രതിനിധി അതും മുന്‍ എംഎല്‍എ ബുദ്ധിമുട്ടുന്നു എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് വിശ്വസിക്കാന്‍ അല്‍പം മടികാണും. എന്നാല്‍ അങ്ങനെയൊരാളുണ്ട്. 10 വര്‍ഷം ഹൊസ്ദുര്‍ഗ് (ഇപ്പോഴത്തെ കാഞ്ഞങ്ങാട്) മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഐ നേതാവായ എം നാരായണനാണ് ജീവിതത്തില്‍ ഇനി എന്തെന്നറിയാതെ പകച്ച് നില്‍ക്കുന്നത്.

‘ആരോടാണു പണത്തിനു വേണ്ടി കൈനീട്ടേണ്ടത്. ഒരു വഴിയും മുന്നിലില്ല’ എന്ന് കണ്ണീരണിഞ്ഞുകൊണ്ടാണ് അദ്ദേഹം പറയുന്നത്. എംഎല്‍എ പെന്‍ഷന്‍ ആയി ലഭിക്കുന്ന ചെറിയ തുക കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഹൃദയ വാല്‍വ് മാറ്റി വയ്ക്കാന്‍ പണമില്ലാതെ വിഷമിക്കുകയാണ് അദ്ദേഹം. ശസ്ത്രക്രിയയ്ക്കായി ശ്രീചിത്ര ആശുപത്രിയില്‍ അഞ്ച് ലക്ഷം കെട്ടിവയ്ക്കണം. മുന്‍ എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്നും ഈ തുക നാരായണന് പിന്നീട് കിട്ടുമെങ്കിലും ചികിത്സ കഴിഞ്ഞ് രേഖകള്‍ നല്‍കണം. ഈ സാഹചര്യത്തില്‍ സഹായം അഭ്യര്‍ത്ഥിക്കുകയാണ് അദ്ദേഹം.

ഇപ്പോള്‍ നാരായണന് അധിക ദൂരം നടക്കാനാവില്ല. സംസാരിക്കാനും ബുദ്ധിമുട്ടാണ്. ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു കഴിഞ്ഞു. തന്റെ പൊതു ജീവിതത്തിനിടയില്‍ ഒന്നും സംബാദിക്കാന്‍ നാരായണനായില്ല. എംഎല്‍എ ആയിരുന്നപ്പോള്‍ പോലും ബസിലും മറ്റും സഞ്ചരിച്ചാണ് അദ്ദേഹം പരിപാടികളിലും മറ്റും പങ്കെടുക്കാനായി എത്തിയിരുന്നത്.

കെഎസ്ആര്‍ടിസിയില്‍ നിന്നു സൗജന്യ യാത്രാ പാസ് ലഭിക്കുന്നതുകൊണ്ടു മാത്രമാണു തനിക്കു പുറത്തിറങ്ങി പൊതുപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നതെന്നു നാരായണന്‍ പറയുന്നു. ജീവിത കഷ്ടപ്പാടിനിടയില്‍ അപ്രതീക്ഷിതമായി എത്തിയ അസുഖം നാരായണനെ ആകെ തളര്‍ത്തി കളഞ്ഞിരിക്കുകയാണ്. സിപിഐ നേതാവ് ബിനോയ് വിശ്വം ഇടപെട്ടാണു നാരായണനെ ശ്രീചിത്രയിലേക്ക് എത്തിച്ചത്. അവിടെ പരിശോധനയിലാണ് എത്രയും പെട്ടെന്നു വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

Karma News Network

Recent Posts

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

37 mins ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

1 hour ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

1 hour ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

2 hours ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

2 hours ago

എയർ ഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ വീണ്ടും റദ്ദാക്കി, പ്രതിഷേധം

കണ്ണൂർ : എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് വ്യാഴാഴ്ച…

2 hours ago