topnews

മാരക മയക്കുമരുന്നുമായി എസ്.എഫ്.ഐ മുൻ സംസ്ഥാന നേതാവ് അറസ്റ്റില്‍, പ്രതിയും ഇപി ജയരാജനുമായി അടുപ്പം

തലസ്ഥാനത്ത് സി.പി.എം ജില്ല സെക്രട്ടറിയുടെ സഹോദരി പുത്രനും മുന്‍ എസ് എഫ്.ഐ സംസ്ഥാന നേതാവുമായ എന്‍ ശിവ പ്രസാദിനെ മാരകമായ മയക്ക് മരുന്ന് എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. അററ്റിലായ എന്‍ ശിവപ്രസാദിനു എല്‍ ഡി എഫ് കണ്‍ വീനര്‍ ഇ പി ജയരാജനുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ചിത്രങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്. മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെയാണ് ശിവപ്രസാദിനെ കഠിനകുളം പോലീസ് അറസ്റ്റ് ചെയ്തത്. പാര്‍ട്ടിയുടെ ഉന്നത ബന്ധവും നേതാവും എന്ന് ആദ്യ ഘട്ടത്തില്‍ മനസിലായിരുന്നില്ല. കേസെടുത്ത് വിവരങ്ങള്‍ പുറത്തായ ശേഷമാണ് ആള്‍ ഭരണ കക്ഷിയിലെ വമ്പന്‍ സ്രാവാണ് എന്ന് മനസിലാകുന്നത്

എംഡിഎംഎ കൂടാതെ ശിവപ്രസാദിന്റെ കൈവശം 1 കിലോ കഞ്ചാവും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. എസ്.എഫ് ഐയുടെ മീറ്റീങ്ങിലും മറ്റും പ്രസംഗിക്കാന്‍ സംസ്ഥാന തലത്തില്‍ വരെ പോകുന്ന ആളാണ് പ്രതി. കോളേക് ക്യാമ്പസുകള്‍ ആയിരുന്നു ഇയാളുടെ മയക്ക് മരുന്ന് കച്ചവടത്തിന്റെ കേന്ദ്രങ്ങള്‍. കുട്ടികളില്‍ ഉള്ള സ്വാധീനവും കോളേജ് ക്യാമ്പസില്‍ മുന്‍ എസ് എഫ് ഐ സംസ്ഥാന നേതാവ് എന്ന ബന്ധവും ശിവ പ്രസാദ് മയക്ക് മരുന്ന് കച്ചവടത്തിനു ഉപയോഗിച്ചു. കൂടാതെ സി.പി.എം തിരുവനന്തപുരം ജില്ലാ സിക്രട്ടറി അനാവൂര്‍ നാഗപ്പന്‍ തന്റെ അമ്മാവന്‍ എന്ന രീതിയിലും പ്രതി ഇക്കാലമത്രയും കച്ചവടത്തിനു ഒരു പഴുതായി ഉപയോഗിച്ചു. ഇയാളുടെ വഴിവിട്ട പോക്കിനേ കുറിച്ച് പലവട്റ്റം പാര്‍ട്ടി നേതാക്കളേ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായിരുന്നില്ല. ആള്‍ പാര്‍ട്ടിയിലെ ഉന്നതനും ഉന്നത നേതാക്കളുമായുള്ള ബന്ധവും പ്രാദേശിക നേതൃത്വത്തിനു നടപടി എടുക്കുന്നതില്‍ തടസങ്ങള്‍ നേരിട്ടു എന്നാണറിയുന്നത്

എംഡിഎംഎ ഒരു ഗ്രാം മയക്ക് മരുന്ന് മതി നിരവധി പേര്‍ക്ക് ലഹരി പകരുവാന്‍. മാരകമായ മയക്ക് മരുന്ന് ആയതിനാല്‍ ചെറിയ അളവ് പിടിച്ചാല്‍ പോലും ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കും. ഉപയോഗിച്ച് തുടങ്ങിയാല്‍ 3 വര്‍ഷത്തിനുള്ളില്‍ മരണം സംഭവിക്കാം. തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തേ പെട്ടെന്ന് ബാധിക്കും. എല്ലുകള്‍ പൊടിയാന്‍ ഇത് കാരണമാകുന്നു. യുവാക്കള്‍ ലൈംഗീക ഉത്തേജനത്തിനായി ഇത് ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ച് വരികയാണ്. ആളെ കൊല്ലുന്ന എംഡിഎംഎ യുവാക്കള്‍ക്കു ഹരമാണ് ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചാല്‍ പന്ത്രണ്ടു മണിക്കൂര്‍ സജീവമാകും. ശരീരത്തിന് തളര്‍ച്ചയുണ്ടാകില്ല. പിന്നെ, മൂന്നു ദിവസത്തേയ്ക്കു ഉറക്കമില്ല. ഭക്ഷണം വേണ്ട. തൊണ്ട വറ്റിവരളും. ഒന്നും കഴിക്കാന്‍ തോന്നില്ല. മൂന്നു ദിവസം ഉറങ്ങാതെ, ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആകുമ്പോള്‍ അസ്വസ്ഥതകള്‍ ഗുരുതരം. മദ്യമോ പുകവലിയോ പോലെയല്ല, എം.ഡി.എം.എയുടെ പ്രത്യാഘാതങ്ങള്‍. സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മരണം സംഭവിക്കും. വല്ലപ്പോഴും ഉപയോഗിച്ചാല്‍ പോലും അപകടമാണ്. ബംഗ്ലുരുവില്‍ നിന്നാണ് ഇത്തരം ലഹരിമരുന്ന് കിട്ടുന്നത്.

കേരളത്തില്‍ ഇത്തരം ഏജന്റുമാര്‍ സജീവമാണ്. യുവതീയുവാക്കളാണ് ഉപഭോക്താക്കളില്‍ കൂടുതലും. സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി ലഹരിമരുന്ന് ഉപയോഗിച്ചവര്‍തന്നെ പറയുന്നു. സ്ഥിരമായി ഇത് കഴിച്ചാല്‍ പല്ലുകള്‍ കൊഴിയും. വായിലെ തൊലിയെല്ലാം അടര്‍ന്നുപോകും. ഹാഷിഷും കഞ്ചാവും പ്രകൃതിദത്ത മയക്ക് മരുന്ന് ആണേല്‍ എം ഡി.എം എ തീര്‍ത്തും കെമിക്കല്‍ വിഷമാണ്. സിന്തറ്റിക് മയക്കുമരുന്നാണിത്.കേരളത്തില്‍ ഇതിന്റെ ഏജന്റുമാര്‍ സജീവമാണ്. ലഹരി നിറച്ച കുഞ്ഞന്‍ പാക്കറ്റുകള്‍ ഒളിപ്പിക്കാനും പ്രയാസമില്ല.ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കി തിരക്കുള്ള റോഡുകളില്‍ പോലും ഈ ലഹരി കൈമാറ്റം നടക്കുന്നുണ്ട്. ഒരു ഗ്രാമിന് 4000 രൂപ വരെ നല്‍കിയാണ് ചെറുപ്പക്കാര്‍ ഇത് വാങ്ങുന്നത്.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

30 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

36 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago