topnews

പരീക്ഷയെഴുതിയ സംഭവം; മഹാരാജാസ് കോളേജിലെ പരീക്ഷകൾ റദ്ദാക്കി

കൊച്ചി: വെളിച്ചമില്ലാത്തതിനെ തുടർന്ന് മൊബൈൽഫോൺ വെളിച്ചത്തിൽ കുട്ടികൾ പരീക്ഷയെഴുതിയ സംഭവത്തിൽ മഹാരാജാസ് കോളേജിൽ വിവാദത്തിന് പിന്നാലെ പരീക്ഷകൾ റദ്ദാക്കി. സംഭവം വാർത്തകളിലൂടെ വിവാദമായതിനാലാണ് ഗവേണിംഗ് കൗൺസിൽ നിർദ്ദേശത്തെ തുടർന്ന് പരീക്ഷ പ്രിൻസിപ്പൽ റദ്ദാക്കിയത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കും രണ്ടാം വർഷ പിജി വിദ്യാർത്ഥികൾക്കും പരീക്ഷ നടക്കുന്നത് സമയത്ത് കറന്റ് പോയി.

ഇതോടെ പരീക്ഷയെഴുതാൻ സാധിക്കാതെ വന്നതോടെയാണ് പരീക്ഷാ കൺട്രോളർ പരീക്ഷാ സമയത്ത് നിരോധിച്ച മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ കുട്ടികൾക്ക് പരീക്ഷയെഴുതാനായത്.

എം.ജി സ‌ർവകലാശാലയ്‌ക്ക് കീഴിലെ സ്വയംഭരണ കോളേജായതിനാലാണ് പരീക്ഷ പ്രിൻസിപ്പൽ റദ്ദാക്കിയത്. കടുത്ത കാറ്റും മഴയുമുണ്ടായതോടെയാണ് കോളേജിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. വൈദ്യുതി മുടക്കത്തിന് പ്രതിവിധിയായി വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കോളേജ് അധികൃതർക്ക് കഴിഞ്ഞതുമില്ല. ഇതോടെയാണ് മൊബൈൽ വെളിച്ചത്തിൽ പരീക്ഷയെഴുതാൻ അനുവദിച്ചത്. നിയമപ്രകാരം ചെയ്യേണ്ടത് തെറ്റിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെയാണ് പരീക്ഷ തന്നെ റദ്ദാക്കേണ്ടി വന്നത്.

 

Karma News Network

Recent Posts

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

25 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

57 mins ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

11 hours ago