topnews

കിണര്‍ കുഴിച്ചപ്പോള്‍ കണ്ടെത്തിയത് 646 കോടി രൂപ വിലവരുന്ന ഇന്ദ്രനീല കല്ലുകളുടെ ശേഖരം

കിണര്‍ കുഴിക്കുന്നതിനിടെ ജോലിക്കാര്‍ കണ്ടെത്തിയത് 646 കോടി രൂപ വിലവരുന്ന ഇന്ദ്രനീല കല്ലുകളുടെ ശേഖരം. ശ്രീലങ്കയിലാണ് അവിശ്വസനീയമായ ഈയൊരു സംഭവം നടന്നത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഇന്ദ്രനീല കല്ലുകളുടെ ശേഖരമാണ് ശ്രീലങ്കയില്‍ കണ്ടെത്തിയത്. രത്നങ്ങള്‍ക്ക് പ്രസിദ്ധമായ രത്നപുര എന്ന പ്രദേശത്ത് നിന്നാണ് ഇന്ദ്രനീല ശേഖരം കണ്ടെത്തിയത്.

കിണര്‍ കുഴിക്കുന്നതിനിടെയാണ് രത്നശേഖരം കണ്ടെത്തിയത്. ഇളംനീല നിറത്തിലുള്ള വലിയ കല്ല് കണ്ട് സംശയം തോന്നിയതോടെ ജോലിക്കാര്‍ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. 510 കിലോയോളം ഭാരമുള്ള കല്ലാണിത്. രാജ്യാന്തര മാര്‍ക്കറ്റില്‍ 646 കോടി വിലമതിക്കുന്ന ശേഖരമാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സെറന്റിപിറ്റി സഫയര്‍ എന്നാണ് ഈ ഇന്ദ്രനീല ശേഖരത്തിന് പേര് നല്‍കിയിരിക്കുന്നത്. മണ്ണും ചെളിയും മൂടിയ നിലയിലായിരുന്നു ഈ ശേഖരം. ഇത് വൃത്തിയാക്കിയ ശേഷമാണ് കല്ല് പരിശോധനയ്ക്കായി സമര്‍പ്പിച്ചത്. വൃത്തിയാക്കുന്നതിനിടെ കല്ലിന്റെ ചില ഭാഗങ്ങള്‍ അടര്‍ന്ന് വീണിട്ടുമുണ്ട്.

ഏകദേശം 400 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപപ്പെട്ടതാകാം ഈ ശേഖരമെന്ന് ജെമോളജിസ്റ്റ് ഡോ.ഗമിനി സോയ്സ പറഞ്ഞു. ഇതിന് മുന്‍പും രത്നഗിരിയില്‍ നിന്ന് അമൂല്യരത്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ രത്ന തലസ്ഥാനമെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. രത്ന വ്യാപാരത്തില്‍ നിന്ന് മാത്രം ശ്രീലങ്ക വലിയ വരുമാനമാണ് സ്വന്തമാക്കുന്നത്.

Karma News Editorial

Recent Posts

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ന്യൂഡൽഹി : ലോക്‌സഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയാണ് സഭയിൽ ബഹളം ഉണ്ടായത്.…

4 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

37 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

38 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

59 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago